Wednesday, March 18, 2026

Primeedition

Real news on-time

കുഞ്ഞികുളങ്ങര വില്ലെഴുന്നള്ളിപ്പ് മഹോത്സവം സമാപിച്ചു


ചേമഞ്ചേരി: പൂക്കാട് ശ്രീ കുഞ്ഞികുളങ്ങര മഹാഗണപതിക്ഷേത്ര മഹോത്സവം പഞ്ചാരിമേള അകമ്പടിയിൽ വില്ലെഴുന്നള്ളിപ്പോടെ സമാപിച്ചു. മേളകലാരത്നം സന്തോഷ് കൈലാസ് പഞ്ചാരിമേളത്തിന് പ്രമാണം നൽകി. ദിജിൽ കാഞ്ഞിലശ്ശേരി, ദിൽജിത്ത് ചോയ്യേക്കാട്ട് എന്നിവർ പങ്കെടുത്തു.

ചെണ്ടവാദനകലയിൽ വീരശൃംഖലയണിഞ്ഞ കാഞ്ഞിലശ്ശേരി പത്മനാഭൻ ആശാനും മേളകലാരത്നം പുരസ്കാരം നേടിയ സന്തോഷ് കൈലാസിനും ക്ഷേത്ര കമ്മിറ്റി പൊന്നാടയും സ്നേഹോപഹാരവും നൽകി ആദരിച്ചു.

ചേമഞ്ചേരിപരത്തിക്കുന്ന് സൗഹൃദ സംഘത്തിൻ്റെ ആഘോഷവരവ്, മുചുകുന്നു പത്മനാഭൻ നമ്പ്യാരുടെ കല്യാണസൗഗന്ധികം ഓട്ടൻതുള്ളൽ, ക്ഷേത്ര മാതൃസമിതിയുടെ ലളിതാ സഹസ്രനാമാർച്ചന ആരാധ്യചെന്നൈയുടെ ഭഗവദ്ഗീത പാരായണം നടന്നു. സമാപനത്തോടനുബന്ധിച്ച് മേൽശാന്തി നീലേശ്വരം ദാമോദരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ എണ്ണയാട്ടം കലശപൂജനടന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!