ബാലസംഘം പതിനഞ്ചാമത് കേളുഏട്ടൻ സ്മാരക അക്ഷരോത്സവം തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു


ബാലസംഘം അക്ഷരോത്സവം
ബാലസംഘം പതിനഞ്ചാമത് കേളുഏട്ടൻ സ്മാരക അക്ഷരോത്സവം തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടി ബാലസംഘം ജില്ലാ കൺവീനർ വി. സുന്ദരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു സുരേഷ്, ബാലസംഘം കൺവീനർ പി സത്യൻ, അക്കാദമിക് സമിതി കൺവീനർ കെ.കെ അനീഷ്,ബാലസംഘം മുൻ ജില്ലാ പ്രസിഡണ്ട് എം. നൗഫൽ എന്നിവർ സംസാരിച്ചു.
അശോകൻ കോട്ട് സ്വാഗതം പറഞ്ഞ ചടങ്ങിൽ ബാലസംഘം ഏരിയ പ്രസിഡന്റ് എസ്. ആർദ്ര അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. നന്ദന നന്ദി പറഞ്ഞു. സമാപന സമ്മേളനം കവി സത്യചന്ദ്രൻ പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു. എം. സുരേഷ്, ജയപ്രകാശ് മാസ്റ്റർ എന്നിവർ സംസാരിച്ചു. വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു 20 അംഗ ഒഫീഷ്യൽ ആണ് മത്സരം നിയന്ത്രിച്ചത്.





