കൃഷിയിടങ്ങളില്‍ സൂക്ഷ്മജലസേചന രീതികൾ സ്ഥാപിക്കുന്നതിന് ധനസഹായം


കോഴിക്കോട് ജില്ലയിലെ കര്‍ഷകര്‍ക്ക് കൃഷിയിടങ്ങളില്‍ സൂക്ഷ്മജലസേചന രീതികളായ വിപ്പ്, സ്പ്രിംഗ്‌ളര്‍ എന്നിവ സ്ഥാപിക്കുന്നതിന് ധനസഹായം നല്‍കുന്ന പദ്ധതിയ്ക്ക് കൃഷി വകുപ്പ് അപേക്ഷ ക്ഷണിച്ചു.
ആർകെവിവൈ-പിഡിഎംസി സ്കീമിൽ (ഓരോ തുള്ളിയിലും കൂടുതല്‍ വിള) സൂക്ഷ്മജലസേചന മാർഗത്തിലൂടെ കൃഷിയിടങ്ങളില്‍ സബ്‌സിഡിയോടെ സ്ഥാപിക്കുന്ന പദ്ധതിയാണിത്.
സ്വന്തമായി കൃഷിയിടമുളള ചെറുകിട-നാമമാത്ര കര്‍ഷകര്‍ക്ക് പദ്ധതിച്ചെലവിന്റെ അനുവദനീയ ചെലവിന്റെ 55%വും മറ്റുള്ള കര്‍ഷകര്‍ക്ക് 45 ശതമാനവും സാമ്പത്തിക ആനുകൂല്യം ലഭിക്കും. അപേക്ഷാഫോം ജില്ലയിലെ കൃഷി ഭവനകളിലും പുതിയറ കൃഷി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനിയറുടെ ഓഫീസിലും ലഭിക്കും. അപേക്ഷയോടൊപ്പം ആധാര്‍, ബാങ്ക് പാസ് ബുക്ക്, ഈ വര്‍ഷം ഒടുക്കിയ ഭൂനികുതി രശീതി, ജാതി സര്‍ട്ടിഫിക്കറ്റ് (പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് മാത്രം) എന്നിവയുടെ പകര്‍പ്പുകള്‍ നൽകണം.
ഫോണ്‍: 9446521850, 7012854102, 9496519012.

ക്ലാര്‍ക്ക്-കം-അക്കൗണ്ടന്റ് ഇന്റര്‍വ്യൂ 28 ന്
സംസ്ഥാന സര്‍ക്കാരിന്റെ കീഴിലെ ഏജന്‍സി ഫോര്‍ ഡവലപ്‌മെന്റ് ഓഫ് അക്വാകള്‍ച്ചര്‍, കേരള (ADAK) യുടെ നോര്‍ത്ത് റീജ്യന്റെ കീഴിലുള്ള എരഞ്ഞോളി ഫാമില്‍ ഒരു ക്ലാര്‍ക്ക്-കം-അക്കൗണ്ടന്റ് തസ്തികയില്‍ ദിവസവേതനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ജനുവരി 28 ന് രാവിലെ 10.30 മണിക്കാണ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ.
ബികോം ബിരുദം, എംഎസ് ഓഫീസ്, ടാലി, ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് ഹയര്‍, മലയാളം ലോവര്‍ എന്നിവയാണ് അടിസ്ഥാന യോഗ്യതകള്‍. നിശ്ചിത സമയത്ത് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ഓരോ പകര്‍പ്പും സഹിതം എരഞ്ഞോളി ഫാമില്‍ നേരില്‍ എത്തണം. ഫോണ്‍: 0490-2354073.





