മലബാര്‍ മൂവി ഫെസ്റ്റിവലിന് ജനുവരി 17,18,19 തിയ്യതികളില്‍ കൊയിലാണ്ടിയില്‍ തുടക്കം

കൊയിലാണ്ടി നഗരസഭയും ആദി ഫൗണ്ടേഷനും ഇന്‍സൈറ്റ് ഫിലിം സൊസൈറ്റി യും കേരള ചലച്ചിത്ര അക്കാദമിയുടെയുടെയും ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ – കേരളയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന മലബാര്‍ മൂവി ഫെസ്റ്റിവല്‍ ഏഴാമത് എഡിഷന്‍ ജനുവരി 17,18,19 തിയ്യതികളില്‍ കൊയിലാണ്ടിയില്‍ കൊല്ലം ചിറ വ്യൂ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ലോക, ഇന്ത്യന്‍, മലയാളം വിഭാഗങ്ങളിലായി ശ്രദ്ധേയമായ സിനിമകള്‍, ഡോക്യുമെന്ററികള്‍, ഷോര്‍ട് ഫിലിമുകള്‍ എന്നിവ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. പ്രമുഖ സംവിധായകരും നടന്‍മാരും സാങ്കേതിക വിദഗ്ദരും സാമൂഹ്യ- രാഷ്ട്രീയ നേതാക്കളും ഫെസ്റ്റിവലില്‍ പങ്കെടുക്കും.പ്രശസ്ത സിനിമാ, മാധ്യമ നിരൂപകന്‍ ഡോ. സി. എസ്. വെങ്കിടേശ്വരനാണ് മലബാര്‍ മൂവി ഫെസ്റ്റിവലിന്റെ ഡയരക്ടര്‍.

ജനുവരി 17ന് വൈകിട്ട് 6 മണിക്ക് ഷാഫി പറമ്പില്‍ – എംപി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി നഗരസഭ ചെയര്‍ പേര്‍സണ്‍ സുധ കിഴക്കേപ്പാട്ട് അദ്ധ്യക്ഷത വഹിക്കും. പ്രമുഖ നടനും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ സുധി കോഴിക്കോട് മുഖ്യാതിഥിയാവും. ഇന്ത്യന്‍ സിനിമയിലെ പ്രശസ്ത VFX സൂപ്പര്‍വൈസറും ക്രിയേറ്റീവ് ഡയരക്ടറുമായ സനത്ത്. പിസി മുഖ്യ പ്രഭാഷണം നടത്തും. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ.കെ. സത്യന്‍ ജനപ്രതിനിധികള്‍, സിനിമ,സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും.

മാസ്റ്റര്‍ ക്ലാസ്സ് ഫ്രെയ്മുകള്‍ക്കപ്പുറം – സിനിമയുടെ മാറുന്ന സാങ്കേതികവിദ്യയും ലാവണ്യാന്തരീക്ഷവും എന്ന വിഷയത്തില്‍ മാസ്റ്റര്‍ ക്ലാസ്സ് 17 ന് 3.15 ന് നടക്കും.ബാഹുബലി, കല്‍ക്കി, പുലിമുരുഗന്‍, കായംകുളം കൊച്ചുണ്ണി, മഗധീര, അഞ്ചി, റോബോട്ട്, അരുന്ധതി തുടങ്ങിയ സിനിമകള്‍ക്ക് വിസ്മയകരമായ ദൃശ്യാനുഭവം ഒരുക്കിയ VFX സൂപ്പര്‍വൈസര്‍ & ക്രിയേറ്റീവ് ഡയരക്ടര്‍ സനത്ത്.പിസി ക്ലാസെടുക്കും. ക്ലാസില്‍ പങ്കെടുക്കാന്‍ 7736643825 എന്ന നമ്പറില്‍ വാട്‌സ് ആപ്പ് ചെയ്ത് മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യണം. ഷാഫി പറമ്പില്‍ എം.പി, കാനത്തില്‍ ജമീല എം.എല്‍.എ, നഗരസഭാധ്യക്ഷ സുധ കിഴക്കേപ്പാട്ട് എന്നിവര്‍ രക്ഷാധികാരികളും അഡ്വ. കെ. സത്യന്‍ ചെയര്‍മാനും യു. ഉണ്ണികൃഷ്ണന്‍ ജന.കണ്‍വീനറുമായ സംഘാടകസമിതി പ്രവര്‍ത്തിച്ചു വരുന്നു.

17-ന് രാവിലെ 9.30- ഹോങ്കോങ്ങ് സിനിമയോടെ തുടക്കം.11.25- ആദിത്യ ബേബിയുടെ കാമദേവന്‍ നക്ഷത്രം കണ്ടു (മലയാളം). 1.45- പ്രതാപ് ജോസഫിന്റെ മാവോയിസ്റ്റ്. (മലയാളം).

3.15- മാസ്റ്റര്‍ ക്ലാസ്സ് – സനത്ത്.പി.സി.വിഷയം –
ഫ്രെയ്മുകള്‍ക്കപ്പുറം , സിനിമയുടെ മാറുന്ന സാങ്കേതികവിദ്യയും ലാവണ്യാന്തരീക്ഷവും

4.15: സുസ്‌മേഷ് ചന്ത്രോത്തിന്റെ നളിനകാന്തി (ഡോക്യുമെന്ററി)

6.00: ഫെസ്റ്റിവല്‍ ഉദ്ഘാടനം. ഷാഫി പറമ്പില്‍ എം.പി, നടന്‍ സുധി കോഴിക്കോട് മുഖ്യാതിഥി യാവും. സനത്ത്.പിസി മുഖ്യ പ്രഭാഷണം .

7.00: ഉദ്ഘാടന ചിത്രം – വി.സി. അഭിലാഷിന്റെ പാന്‍ ഇന്ത്യന്‍ സ്റ്റോറി (മലയാളം). 8.30: എം.ടി.യുടെ നിര്‍മ്മാല്യം, (മലയാളം).

18-ന് 9.30- തെരഞ്ഞെടുത്ത ഹ്രസ്വ ചിത്രങ്ങള്‍.11.30: ബിന്ദു സാജന്‍, അഭിജിത് നാരായണന്‍ എന്നിവരുടെ സ്വാമി ആനന്ദ തീര്‍ത്ഥന്‍: നിഷേധിയുടെ ആത്മശക്തി (ഡോക്യുമെന്ററി). 1.45- അഭിജിത് മജുംദാറിന്റെ ബോഡി (ഹിന്ദി). 4.15 – ഓപ്പണ്‍ ഫോറം. വിഷയം: ഹ്രസ്വ ചിത്ര ങ്ങളും ലാവണ്യ പരീക്ഷണ ങ്ങളും. 5.15 – പി. അജിത് കുമാറിന്റെ ജലമുദ്ര (ഡോക്യുമെന്റ റി). 6.40- റഹ്‌മാന്‍ ബ്രദേര്‍സിന്റെ വാസന്തി, (മലയാളം). 8.40: ഹോങ്കോങ്ങ് സിനിമ

19-ന് 9.30- ഡോണ്‍ പാലത്തറയുടെ 1956 മധ്യ തിരുവിതാംകൂര്‍ (ഡാേക്യുമെ ന്ററി). 11.45- ഋത്വിക് ഘട്ടകിന്റെ മേഘെ ധാക്കാ താരാ (ബംഗാളി).
2.30- ജയന്‍ മാങ്ങാടിന്റെ ചെലവൂര്‍ വേണു: ജീവിതം,കാലം (ഡാേക്യുമെന്ററി). 3.40 – റഹ്‌മാന്‍ ബ്രദേര്‍സിന്റെ ചവിട്ട് (മലയാളം).
ആറിന് സമാപന സമ്മേളനം. ഉദ്ഘാടനം കാനത്തില്‍ ജമീല എം.എല്‍.എ. ഏഴിന് – ശ്യാം ബെനഗലിന്റെ നിശാന്ത് (ഹിന്ദി) എന്നിവയോടെ ഫെസ്റ്റിവല്‍ സമാപിക്കും.

പത്രസമ്മേളനത്തില്‍ അഡ്വ. കെ. സത്യന്‍ (ചെയര്‍മാന്‍, സംഘാടക സമിതി), ഇ.കെ. അജിത്ത് (ചെയര്‍മാന്‍, പ്രോഗ്രാം കമ്മിറ്റി) യു., ഉണ്ണികൃഷ്ണന്‍ (ജന.കണ്‍വീനര്‍), എന്‍.ഇ. ഹരികുമാര്‍ (ചെയര്‍മാന്‍, പ്രോഗ്രാം കമ്മിറ്റി), അഡ്വ. കെ. അശോകന്‍, കെ.വി. സുധീര്‍ എന്നിവര്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!