എ പി ജെ അബ്ദുള്‍കലാം സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു


എ പി ജെ അബ്ദുള്‍കലാം സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളില്‍ മൂന്നു വര്‍ഷ ഡിപ്ലോമ കോഴ്സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് (മുസ്ലീം, ക്രിസ്ത്യന്‍- എല്ലാ വിഭാഗക്കാര്‍ക്കും, സിഖ്, ബുദ്ധ, ജൈന, പാഴ്സി) ജനസംഖ്യാനുപാതികമായി 2024-25 സാമ്പത്തിക വര്‍ഷം നല്‍കുന്നതിലേയ്ക്കായി എ.പി.ജെ അബ്ദുല്‍ കലാം സ്‌കോളര്‍ഷിപ്പിനുളള അപേക്ഷ ക്ഷണിക്കുന്നു.
കേരളത്തില്‍ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. 6,000 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുകയായി അനുവദിക്കുന്നത്. സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളില്‍ മെറിറ്റ് സീറ്റില്‍ അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന നല്കുന്നതാണ്. ബി.പി.എല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മത വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുളള എ.പി.എല്‍ വിഭാഗത്തെയും പരിഗണിക്കും. രണ്ടാം വര്‍ഷക്കാരേയും മൂന്നാം വര്‍ഷക്കാരേയും സ്‌കോളര്‍ഷിപ്പിനായി പരിഗണിക്കുന്നതാണ്. ഒറ്റത്തവണ മാത്രമേ സ്‌കോളര്‍ഷിപ്പ് ലഭിക്കുകയുളളൂ. കഴിഞ്ഞ വര്‍ഷം സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ച് ലഭിച്ചവര്‍ ഈ വര്‍ഷം അപേക്ഷിക്കേണ്ടതില്ല. 30 ശതമാനം സ്‌കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ശതമാനം പെണ്‍കുട്ടികള്‍ ഇല്ലാത്തപക്ഷം അര്‍ഹരായ ആണ്‍കുട്ടികളേയും സ്‌കോളര്‍ഷിപ്പിന് പരിഗണിക്കുന്നതാണ്. ന്യൂനപക്ഷ വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാര്‍ഷിക വരുമാനത്തിന്റെയും മാര്‍ക്കിന്റെയും അടിസ്ഥാനത്തില്‍ ജനസംഖ്യാനുപാതികമായിട്ടാണ്. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്ക്/ഷെഡ്യൂള്‍ഡ് ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in വെബ് സൈറ്റിലെ സ്‌കോളര്‍ഷിപ്പ് മെന്യൂ ലിങ്ക് മുഖേനയോ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 3. ഓണ്‍ലൈന്‍ അപേക്ഷയുടെ ഫീല്‍ഡുകള്‍ പൂര്‍ണമായി പൂരിപ്പിച്ച് നിര്‍ദ്ദിഷ്ട രേഖകള്‍ അപ്ലോഡ് ചെയ്ത് പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും നിശ്ചിത തീയതിക്കുളളില്‍ സ്ഥാപനമേധാവിയ്ക്ക് സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2300524, 0471-2302090 എന്നീ നമ്പറുകളില്‍ 
പ്രോജക്ട് ഫെല്ലോ ഒഴിവ്
കേരള വനഗവേഷണ സ്ഥാപനത്തില്‍ 2027 ഡിസംബര്‍ 19 വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘Spatial variation in soil seed banks, seedling/ sapling banks and their responses to Forest disturbance in the Forest areas of Munnar Landscape’ ല്‍ പ്രോജക്ട് ഫെല്ലോയുടെ ഒരു ഒഴിവില്‍ താത്ക്കാലിക നിയമനത്തിനായി ജനുവരി 16ന് രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ വച്ച് ഇന്റര്‍വ്യൂ നടത്തും. വിശദ വിവരങ്ങള്‍ക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് (www.kfri.res.in) സന്ദര്‍ശിക്കുക.

കോളേജ് ലെവല്‍ സ്‌ട്രേ വേക്കന്‍സി അലോട്ട്‌മെന്റ്
2024-25 അധ്യയന വര്‍ഷത്തെ എല്‍.എല്‍.എം കോഴ്സിലേയ്ക്കുള്ള എലിജിബിള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട അര്‍ഹരായ അപേക്ഷകര്‍ക്ക് പുതുതായി അനുവദിക്കപ്പെട്ട സി.എസ്.ഐ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലീഗല്‍ സ്റ്റഡീസ്, പാറശ്ശാല, മാര്‍ ഗ്രിഗോറിയസ് കോളേജ് ഓഫ് ലോ, നാലാഞ്ചിറ എന്നീ കോളേജുകളിലെ കോളേജ് ലെവല്‍ സ്‌ട്രേ വേക്കന്‍സി അലോട്ട്‌മെന്റില്‍ നേരിട്ട് പങ്കെടുക്കാം. വിശദ വിവരങ്ങള്‍ക്ക്: www.cee.kerala.gov.in. ഫോണ്‍: 0471 2525300.

വയോസാന്ത്വനം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
സംരക്ഷിക്കാന്‍ ആരുമില്ലാത്തവരും കിടപ്പ് രോഗികളുമായ വയോജനങ്ങള്‍ക്ക് സ്ഥാപനതല സംരക്ഷണം നല്‍കുന്ന വയോസാന്ത്വനം പദ്ധതിയിലേക്ക് സന്നദ്ധ സംഘടനകളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അനുബന്ധ രേഖകള്‍ സഹിതം ജനുവരി 17ന് വൈകുന്നേരം അഞ്ചിനകം കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍ എഫ് ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനിതി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍, അപേക്ഷാഫോറം എന്നിവ www.sjd.kerala.gov.in വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ – 0497 2997811, 8281999015

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
തോട്ടട ഗവ. ഐ.ടി.ഐ യില്‍ വയര്‍മാന്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഇലക്ട്രിക്കല്‍, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ഡിഗ്രി/ഡിപ്ലോമയും ഒന്ന്/രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡിലെ എന്‍.ടി.സി/എന്‍.എസിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. യോഗ്യതയുള്ള പൊതു വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 21ന് രാവിലെ 10.30ന് വിദ്യാഭ്യസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍- 04972835183

ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ് കോളേജിലെ പ്ലേസ്മെന്റ് ആന്റ് കരിയര്‍ ഗൈഡന്‍സ് യൂണിറ്റിന്റെ പുതിയ കെട്ടിടത്തിലേക്ക് ആവശ്യമായ വാള്‍ ഫാനുകളും പാനല്‍ ലൈറ്റുകളും വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 27ന് ഉച്ചയ്ക്ക് 12 വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും. ഫോണ്‍- 04972780226, വെബ്സൈറ്റ്- www.gcek.ac.in
കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ് കോളേജിലെ പടിപ്പുര മുതല്‍ പ്രധാനഗേറ്റ് വരെ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 21ന് ഉച്ചയ്ക്ക് 12.30 വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും. ഫോണ്‍- 04972780226, വെബ്സൈറ്റ്- www.gcek.ac.in

ക്വട്ടേഷന്‍ ക്ഷണിച്ചു
ഗവ. ബ്രണ്ണന്‍ കോളേജില്‍ സ്പോര്‍ട്ട്സ് ജേഴ്സികള്‍ വിതരണം നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 21 ന് വൈകിട്ട് അഞ്ച് വരെ ക്വട്ടേഷന്‍ സ്വീകരിക്കും. വിശദാംശങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍- 04902346027




