യു.എ.ഖാദറിന്റെ പേരിൽ കൊയിലാണ്ടിയിൽ സജ്ജമാക്കിയ ഹാപ്പി നെസ്സ് പാർക്ക് മന്ത്രി എ.കെ.ശശീന്ദ്രൻ ജനങ്ങൾക്ക് സമർപ്പിച്ചു

കൊയിലാണ്ടി: നഗരവാസികൾക്ക് സന്തോഷകരമായ സായാഹ്നങ്ങൾ ചെലവഴിക്കുന്നതിനായി സ്നേഹാരാമങ്ങളും ഹാപ്പിനെസ്സ് പാർക്കുകളും നിർമ്മിക്കുക എന്ന സംസ്ഥാന സർക്കാറിന് നിർദേശമനുസരിച്ച് കൊയിലാണ്ടി നഗരസഭ ആഭിമുഖ്യത്തിൽ നിർമ്മിച്ച യു എ ഖാദർ സാംസ്കാരിക പാർക്ക് കൊയിലാണ്ടി ബസ്റ്റാൻഡിന്റെ കിഴക്കുവശത്ത് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പൊതു ഇടങ്ങൾ ഉണ്ടാകേണ്ടത് അനിവാര്യമായ കാലത്താണ് നാമെന്ന് മന്ത്രി പറഞ്ഞു.

സാഹിത്യ, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ വിവിധ കൂടിച്ചേരലുകൾ സമൃദ്ധമാക്കിയ സംസ്കാരമാണ് നമ്മുടേത്. എന്നാൽ
ഒരു ഘട്ടത്തിൽ ഈ കൂടിച്ചേരലുകൾ ഇല്ലാതായി. പൊതു ഇടങ്ങൾ ഇല്ലാതെ പോയതാണ് അതിന് കാരണം. കൊയിലാണ്ടി നഗരസഭയുടെ പുതിയ സംരംഭം മാതൃകയും മറ്റ് തദ്ദേശസ്ഥാപനങ്ങക്ക് പ്രചോദനവുമാണെന്ന് മന്ത്രി ശശീന്ദ്രൻ പറഞ്ഞു.

നഗരസഭയ്ക്ക് കീഴിൽ യാഥാർത്ഥ്യമാകുന്ന മൂന്നാമത്തെ പാർക്ക് ആണിത്. നഗരസഭ ഫണ്ടിനു പുറമെ വിവിധ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പിന്തുണയോടെയും സ്പോൺസർഷിപ്പോടെയുമാണ് പാർക്കുകൾ യാഥാർഥ്യമാക്കുന്നത്. പന്തലായനിയുടെ കഥാകാരൻ യു എ ഖാദറിന്റെ സ്മരണാർത്ഥമുള്ള പാർക്കിന് വ്യവസായി ബാലൻ അമ്പാടിയാണ് പിന്തുണ നൽകിയത്.

പരിപാടിയിൽ കാനത്തിൽ ജമീല എംഎൽഎ അധ്യക്ഷത വഹിച്ചു. ബാലൻ അമ്പാടി ഉപഹാരം സ്വീകരിച്ചു. നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട്, വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ എ ഇന്ദിര, കെ ഷിജു, നഗരസഭ സെക്രട്ടറി ഇന്ദു എസ് ശങ്കരി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!