കുഞ്ഞികുളങ്ങര വില്ലെഴുന്നള്ളിപ്പ് ഉത്സവത്തിന് തുടക്കമായി


ചേമഞ്ചേരി: പൂക്കാട് ശ്രീ കുഞ്ഞികുളങ്ങര മഹാഗണപതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ക്ഷേത്ര സരസ്വതിദേവീ മണ്ഡപത്തില്‍ പൂതനാമോക്ഷം കഥകളി അരങ്ങേറി.
ചേലിയ കഥകളി വിദ്യാലയം അവതരിപ്പിച്ച കഥകളിയില്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായരുടെ ശിഷ്യ പ്രമുഖന് കലാമണ്ഡലം പ്രേംകുമാര്‍ പൂതനയായി, കലാനിലയം ഹരിയും കലാമണ്ഡലം വിനീഷും വായ്പാട്ട് ഒരുക്കി. ചെണ്ട കലാമണ്ഡലം ശിവദാസ്, മദ്ദളം കോട്ടയ്ക്കല്‍ വൈശാഖും നിര്‍വ്വഹിച്ചു.




