പ്രതിസന്ധി ഘട്ടങ്ങളിൽ താങ്ങായത് സഹകരണ മേഖല; മന്ത്രി കെ. രാജൻ

മേപ്പയ്യൂർ:  പ്രളയം ഉൾപ്പടെ കേരളം അഭിമുഖീകരിച്ച പ്രതിസന്ധി ഘട്ടങ്ങളിൽ താങ്ങായി നിന്ന് കേരളത്തെ കൈപിടിച്ചുയർത്തുന്നതിൽ സഹകരണ പ്രസ്ഥാനങ്ങൾ വഹിച്ച പങ്ക് സിസ് തുലമാണെന്ന് കേരള റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. മേപ്പയ്യൂർ അഗ്രികൾചറൽ സോഷ്യൽ വെൽഫയർ – കോ-ഓപ് സൊസൈറ്റിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാർഷിക മേഖലയിൽ വ്യത്യസ്തവും നൂതനവുമായ പദ്ധതികളിലൂടെ സമാനകകളില്ലാത്ത ഇടപെടലുകൾക്ക് സഹകരണ സംഘങ്ങൾക്ക് കഴിയുമെന്നും അതിലൂടെ കൃഷിയെ ആശ്രയിക്കുന്നവർക്ക് പുത്തന വസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മേപ്പയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി. രാജൻ അധ്യക്ഷം വഹിച്ചു. GDS ന്റെ ഉദ്ഘാടനം ഇ. കെ.  വിജയൻ MLA യും നിത്യ നിധി ഉദ്ഘാടനം കെ. വി. നാരായണനും
ആദ്യ നിക്ഷേപം ടി. വി. ബാലൻ കെ. കെ. അജിതകുമാരിയോട് വാങ്ങിയും ഉദ്ഘാടനം നിർവ്വഹിച്ചു. ഷെയർ സർട്ടിഫിഫിക്കറ്റ് വിതരണം കൊയിലാണ്ടി ഏ. ആർ. എം. രജിതയും നിർവഹിച്ചു.

ഗ്രാമ പഞ്ചായത്തംഗം റാബിയ എടത്ത് കണ്ടി, കെ. രാജീവൻ, ഇ. അശോകൻ,  എം. എം. അഷ്റഫ്, സി. ബിജു മാസ്റ്റർ, ഭാസ്കരൻ കൊഴുക്കല്ലൂർ, കെ. ലോഹ്യ, മേലാട്ട് നാരായണൻ, മധു പുഴയരികത്ത്, ഏ ടി സി അമ്മത്, എം. കെ. രാമചന്ദ്രൻ, ഇ. കെ. മുഹമദ് ബഷീർ എന്നിവർ സംസാരിച്ചു. സoഘം പ്രസിഡണ്ട് കെ. കെ. ബാലൻ മാസ്റ്റർ സ്വാഗതവും ഹോണററി സെക്രട്ടറി കെ. എം. രവീന്ദ്രൻ റിപ്പോർട്ടും വൈ.പ്രസിഡണ്ട് ബാബു കൊളക്കണ്ടി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!