സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇൻ കൗണ്‍സലിംഗ് സൈക്കോളജി
സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇൻ കൗണ്‍സലിംഗ് സൈക്കോളജി
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി പ്രോഗ്രാമിന് ഓണ്‍ലൈനായി അപേ ക്ഷിക്കുന്നതിനുള്ള തീയതി ജനുവരി 31 വരെ നീട്ടി. സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ആറുമാസവും ഡിപ്ലോമയ്ക്ക് ഒരു വര്‍ഷവുമാണ് കാലാവധി. 18 വയസ്സിനു മേല്‍ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. ശനി, ഞായര്‍, പൊതു അവധി ദിവസങ്ങളിലാകും സമ്പർക്ക ക്ലാസ്സുകള്‍ സംഘടിപ്പിക്കുക. വിശദാംശങ്ങള്‍ www.srccc.in ല്‍ ലഭിക്കും.
ജില്ലയിലെ പഠന കേന്ദ്രങ്ങൾ:
(സർട്ടിഫിക്കറ്റ് കോഴ്സ്)
ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് സെന്റര്‍, ബാലുശ്ശേരി, കോഴിക്കോട്. ഫോണ്‍ – 9656284286.
ഡിപ്ലോമ കോഴ്സ്:
സക്സസ് ലൈന്‍ വിദ്യാഭ്യാസ കേന്ദ്രം, ടെലിഫോണ്‍ എക്സ്ചേഞ്ചിന് സമീപം, പഴയ ബസ് സ്റ്റാന്‍ഡ്, കുറ്റ്യാടി പി.ഒ. കോഴിക്കോട്-673508. ഫോണ്‍: 7356292652.
ഫാറൂഖ് സ്‌കില്‍ ട്രെയിനിംഗ് കോളേജ് (എഫ്എസ്ടി),
എഫ്എസ്ടി കോളേജ്, ഫാറൂഖ് കോളേജ് പി.ഒ.
ഫാറൂഖ് കോളേജ്, കാലിക്കറ്റ് – 673632,
ഫോണ്‍: 9947878206
സിഐസിഎസ് കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷന്‍,
മാത്തറ, ജി.എ. കോളേജ് പി.ഒ. കോഴിക്കോട് -673014, ഫോണ്‍: 0495-2963607.
കെല്‍ട്രോണ്‍ അഡ്വാൻസ്ഡ് ജേണലിസത്തിൽ അഡ്മിഷൻ
കെല്‍ട്രോണ്‍ 2025 ലെ അഡ്വാന്‍ സ്ഡ് ജേണലിസത്തില്‍ ഡിപ്ലോമ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടുവോ ഡിഗ്രീയോ പാസായവര്‍ക്ക് ജനുവരി 16 വരെ അപേക്ഷിക്കാം. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ കെല്‍ട്രോണ്‍ കേന്ദ്രങ്ങളിലാണ് ബാച്ചുകള്‍ ആരംഭിക്കുന്നത്. പ്രിന്റ് മീഡിയ, ടെലിവിഷന്‍, ഡിജിറ്റല്‍ മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയില്‍ അധിഷ്ഠിതമായ ജേണലിസം, വാര്‍ത്താ അവതരണം, ആങ്കറിങ്, വീഡിയോഗ്രഫി, വീഡിയോ എഡിറ്റിംഗ്, ഇന്‍ഫോപ്രെനര്‍ഷിപ്പ് തുടങ്ങിയവയില്‍ പരിശീലനം ലഭിക്കും. ഇന്റേണ്‍ഷിപ്പ്, മാധ്യമസ്ഥാപനങ്ങളില്‍ പരിശീലനം, പ്ലേസ്‌മെന്റ് സപ്പോര്‍ട്ട് എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. ഫോണ്‍ – 9544958182.
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനിയറിങ് കോളേജിലെ 2023-24 വര്‍ഷത്തെ കോളേജ് മാഗസിന്‍ അച്ചടിച്ച് വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള പ്രിന്റിംഗ് സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. (‘ക്വട്ടേഷന്‍ നമ്പര്‍ 24/202425)
ക്വട്ടേഷന്‍ പ്രിന്‍സിപ്പാള്‍ സര്‍ക്കാര്‍ എഞ്ചിനിയറിങ് കോളേജ്, കോഴിക്കോട്, വെസ്റ്റ്ഹില്‍ (പി. ഒ), 673005 എന്ന വിലാസത്തില്‍ അയക്കണം.
ക്വട്ടേഷനുകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ജനുവരി 15 ഉച്ച രണ്ട് മണി. അന്നേ ദിവസം വൈകീട്ട് മൂന്നിന് ക്വട്ടേഷന്‍ തുറക്കും. വിശദാംശങ്ങളും www.geckkd.ac.inൽ ലഭിക്കും.
ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട് ജില്ലയില്‍ വനം വകുപ്പിലെ ഫോറസ്‌ററ് ബോട്ട് ഡ്രൈവര്‍- (ഡയറക്ട് ) (കാറ്റഗറി നം. 662/2021) തസ്തികയുടെ
പ്രായോഗിക പരീക്ഷ ചുരുക്ക പട്ടിക കേരള പിഎസ് സി ജില്ലാ ഓഫീസര്‍ പ്രസിദ്ധീകരിച്ചു
സംരംഭകത്വ വികസന പരിശീലന പരിപാടി 27 ന്
കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍, സംരംഭകര്‍ക്കും സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വേണ്ടി 14 ദിവസം നീണ്ട് നില്‍ക്കുന്ന സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജനുവരി 27 ന് ആരംഭിക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 20 നകം കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിലോ വടകര/ കൊയിലാണ്ടി/കോഴിക്കോട് താലൂക്ക് വ്യവസായ ഓഫീസുകളിലോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ – 8157814321.
വിമുക്ത ഭടന്മാരുടെ കുട്ടികള്‍ക്ക് ബ്രൈറ്റ് സ്റ്റുഡൻ്റ് സ്‌കോളര്‍ഷിപ്പ്
2024-2025 അധ്യയന വർഷത്തിൽ പഠിക്കുന്ന വിമുക്തഭടന്മാരുടെ കുട്ടികളില്‍ നിന്ന് ബ്രൈറ്റ് സ്റ്റുഡൻ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അവസാന തിയ്യതി ജനുവരി 31. അപേക്ഷ ഫോറം www.sainikwelfarekerala.org-ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തു രണ്ടു രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ചു സമര്‍ പ്പിക്കണം. ഫോണ്‍ – 0495-2771881.
ക്വട്ടേഷനുകള്‍ ക്ഷണിച്ചു
കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനിയറിങ് കോളേജിലെ അപ്ലൈഡ് ഇലക്ട്രോണിക്സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിംഗ് വിഭാഗം കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് ലാബിലേക്ക് എസ്ഡിആര്‍ മൊഡ്യൂള്‍ (ADALM – PLUTO) വിതരണം ചെയ്യുന്നതിനും, വിവിധ വകുപ്പുകളുടെ കെട്ടിങ്ങളില്‍ സ്ഥാപിച്ചിട്ടുളള ഫയര്‍ എക്സ്റ്റിങ്ക്വിഷറുകൾ റീഫില്‍ ചെയ്യുന്നതിനും താത്പര്യമുള്ള സ്ഥാപനങ്ങള്‍/ കമ്പനികളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു.
ക്വട്ടേഷന്‍ പ്രിന്‍സിപ്പാള്‍ സര്‍ക്കാര്‍ എഞ്ചിനിയറിങ് കോളേജ്, കോഴിക്കോട്, വെസ്റ്റ്ഹില്‍ (പി.ഒ), 673005. എന്ന വിലാസത്തില്‍ അയക്കണം.
ക്വട്ടേഷനുകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ജനുവരി 20 ഉച്ച രണ്ട് മണി. ക്വട്ടേഷനുകള്‍ അന്ന് വൈകീട്ട് മൂന്നിന് തുറക്കും. വിശദാംശങ്ങള്‍ക്ക് www.geckkd.ac.in.