പാസ് വേഡ് ക്യാമ്പിന് സിജി ഓഡിറ്റോറിയത്തിൽ തുടക്കമായി


കോഴിക്കോട്: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന പാസ് വേഡ് ദ്വിദിന ക്യാമ്പിന് ചേവായൂരിലെ സിജി ഓഡിറ്റോറിയത്തില്‍ തുടക്കമായി. തോട്ടത്തില്‍ രവീന്ദ്രന് എം.എല്‍.എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അഭിരുചിക്കനുസരിച്ചുളള പഠനപാത തിരഞ്ഞെടുക്കേണ്ടത് വളരെ ആത്യാവശ്യമാണെന്നും എങ്കിൽ മാത്രമേ ഓരോരുത്തരുടേയും കഴിവുകൾ പൂർണതോതിൽ വികസിപ്പിക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
കോര്പ്പറേഷന് കൗണ്‍സിലര്‍ ഡോ. പി.എന്‍. അജിത ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. എസ്.സി.ഇ.ആർ.ടി മുന്‍ ഡയറക്ടറും കാലടി സംസ്കൃത യൂണിവേഴ്സിറ്റി മുന്‍ വീസിയുമായ ഡോ. ജെ. പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. സിസിഎംവൈ കോഴിക്കോട് പ്രിന്‍സിപ്പള്‍ ഡോ. പി പി അബ്ദുള്‍ റസാഖ്, സിസിഎംവൈ പേരാമ്പ്ര പ്രിന്‍സിപ്പള്‍ ഡോ. മുഹമ്മദ് അബ്ദുല്‍ജമാല്‍, സിസിഎംവൈ കല്‍പ്പറ്റ പ്രിന്‍സിപ്പള്‍ യൂസഫ് ചെമ്പന്‍ സംസാരിച്ചു. ഇന്ന് (ജനുവരി 9) ന് ക്യാ്മ്പ് സമാപിക്കും.
ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി, കോളേജ് തലങ്ങളില്‍ കരിയര്‍ ഗൈഡന്‍സ്, വ്യക്തിത്വ വികസനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയാണ് ക്യാമ്പ് നടത്തുന്നത്. അഭിരുചികള്‍ക്കനുസരിച്ച് മികച്ച ഉന്നത വിദ്യാഭ്യാസം തിരഞ്ഞെടുക്കുന്നതിനും യോജിച്ച തൊഴില്‍ മേഖലകള്‍ കണ്ടെത്തുന്നതിനും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന തരത്തിലുള്ള ക്ലാസുകളാണ് ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പാസ് വേഡിൻ്റെ ആദ്യ ഘട്ടമായ ട്യൂണിംഗില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കോഴിക്കോട്, വയനാട് ജില്ലകളിലെ കുട്ടികളെ ഉള്‍പ്പെടുത്തിയാണ് രണ്ടാം ഘട്ടമായ ഫ്ളവറിംഗ് ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചത്.






