ഭിന്നശേഷിക്കാര്‍ക്ക് എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം


ഭിന്നശേഷിക്കാര്‍ക്ക് എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം
വിവിധ കാരണങ്ങളാല്‍ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചില്‍ രജിസ്ട്രേഷന്‍ പുതുക്കാതെയും വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാതെയും സീനിയോരിറ്റി നഷ്ടപ്പെട്ട ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തനത് സീനിയോരിറ്റി നിലനിര്‍ത്തിക്കൊണ്ട് രജിസ്ട്രേഷന്‍ പുതുക്കാന്‍ മാര്‍ച്ച് 18 വരെ അവസരം. നേരിട്ടോ/ദൂതന്‍ മുഖേനയോ അസ്സല്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം രജിസ്ട്രേഷന്‍ കാര്‍ഡുമായി ഹാജരായി രജിസ്ട്രേഷന്‍ പുതുക്കാമെന്ന് കോഴിക്കോട് സബ് റീജ്യണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 0495 2373179.

അസിസ്റ്റന്റ് ഗ്രേഡ് 1- അഞ്ച് ഒഴിവ്
കോഴിക്കോട് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡെവലപ്പ്മെന്റിന്റെ (സിഡബ്ല്യൂആര്‍ഡിഎം) എവിക്ടീസിന് സംവരണം ചെയ്യപ്പെട്ട അസിസ്റ്റന്റ് ഗ്രേഡ് 1 തസ്തികയില്‍ അഞ്ച് താത്കാലിക ഒഴിവുകളുണ്ട്.
യോഗ്യത: അംഗീകൃത സര്‍വകാലാശാല ബിരുദം, ബിരുദാനന്തര കമ്പ്യൂട്ടര്‍ ഡിപ്ലോമ (പിജിഡിസിഎ)/ഓഫീസ് ഓട്ടോമേഷന്‍ കോഴ്സ്/കമ്പ്യൂട്ടര്‍ സയന്‍സിലെ ഏതെങ്കിലും കോഴ്സ്. വയസ്സ് : 01/01/25 ജനുവരി ഒന്നിന് പരമാവധി 25 വയസ്സ് (നിയമാനുസൃത വയസ്സിളവ് ലഭിക്കും).
സിഡബ്ല്യൂആര്‍ഡിഎം സ്ഥാപിക്കുന്നതിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവരും (27/07/83 ലെ GO (RT) No.899/83 LBR) സര്‍ക്കാര്‍ ഉത്തരവു പ്രകാരം അര്‍ഹരായവരുമായ ഉദ്യോഗാര്‍ത്ഥികള്‍ ഇത് സംബന്ധിച്ച് റവന്യൂ അധികാരിയില്‍ നിന്നുള്ള സാക്ഷ്യപത്രവും പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജനുവരി 16 നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഹാജരാകണമെന്ന് ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ (പിആസന്റ് ഇ) അറിയിച്ചു. ഫോണ്‍ – 0495 2376179.

ക്യാമ്പ് ഫോളോവര്‍മാരുടെ നിയമനം
കെ.എ.പി. ആറാം ബറ്റാലിയന്‍, കോഴിക്കോട് യൂനിറ്റില്‍, ‘കുക്ക്’ തസ്തികയില്‍ രണ്ട് ക്യാമ്പ് ഫോളോവര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. അഭിമുഖവും പ്രായോഗിക പരീക്ഷയും ജനുവരി 22 ന് രാവിലെ 11 മണിക്ക് കെഎപി ആറാം ബറ്റാലിയന്റെ, വളയം പഞ്ചായത്തിലെ കല്ലനിര എന്ന സ്ഥലത്തെ ഓഫീസില്‍ നടത്തും. ദിവസം 675 രൂപ നിരക്കില്‍ 59 ദിവസത്തേക്കാണ് നിയമനം. പ്രതിമാസവേതനം പരമാവധി 18,225 രൂപ. അപേക്ഷ, ആധാര്‍കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവ സഹിതം സെലക്ഷന്‍ ബോര്‍ഡ് അംഗങ്ങള്‍ മുമ്പാകെ നേരിട്ട് ഹാജരായി അഭിമുഖത്തിലും പ്രായോഗിക പരീക്ഷയിലും പങ്കെടുക്കണം.

വാര്‍ഡ് അസിസ്റ്റന്റ് ഗ്രേഡ്-1 അഭിമുഖം 14-ന്
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ്, മാതൃ ശിശു സംരക്ഷണ കേന്ദ്രം കാസ്പിന് കീഴില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വരുന്ന വാര്‍ഡ് അസിസ്റ്റന്റ് ഗ്രേഡ്-1 തസ്തികയിലെ ഒഴിവുകളിലേക്ക് 690 ദിവസ വേതനാടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് വനിതകളെ താത്കാലികമായി നിയമിക്കുന്നു. താത്പര്യമുള്ള എസ്എസ്എല്‍സി, വിഎച്ച്എസ്ഇ (ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്റ്/നഴ്സിംഗ്) യോഗ്യതയുള്ള, 20 മുതല്‍ 45 വയസ്സ് വരെ പ്രായ പരിധിയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 14 ന് രാവിലെ 11 മണിക്ക് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് നേരിട്ട് എത്തണം.

കെടാവിളക്ക് സ്‌കോളര്‍ഷിപ്പ്
സംസ്ഥാനത്തെ സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ എട്ട് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന ‘കെടാവിളക്ക് സ്‌കോളര്‍ഷിപ്പ്’ പദ്ധതിയ്ക്ക് (2024-25) അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ അധികരിക്കാത്ത ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. www.egrantz.kerala.gov.in പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്.
വിദ്യാര്‍ത്ഥികള്‍ അപേക്ഷാഫോം ജനുവരി 20-നകം സ്‌കൂളില്‍ സമര്‍പ്പിക്കേണ്ടതും സ്‌കൂള്‍ അധികൃതര്‍ പ്രസ്തുത അപേക്ഷകള്‍ ജനുവരി 31 നകം ഇ-ഗ്രാന്റ്സ് 3.0 പോര്‍ട്ടല്‍ മുഖേന ഡാറ്റാ എന്‍ട്രി പൂത്തിയാക്കേണ്ടതുമാണ്. കൂടുതല്‍ വിവരങ്ങള്‍ www.egrantz.kerala.gov.in, www.bcdd.kerala.gov.in ല്‍ ലഭ്യമാണ്.

കണ്ടിജന്‍സി സാധനങ്ങള്‍: ടെന്‍ഡര്‍ ക്ഷണിച്ചു
കോഴിക്കോട് അര്‍ബന്‍ 1 ഐ.സി.ഡി.എസ് കാര്യാലയത്തിനു കീഴിലുള്ള 133 അങ്കണവാടികളിലേക്ക് അങ്കണവാടി കണ്ടിജന്‍സി സാധനങ്ങള്‍ വാങ്ങുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം ജനുവരി 13 ഉച്ചക്ക് ഒരു മണി വരെ വിതരണം ചെയ്യും. ഫോണ്‍ -0495 2702523/7907612236

ജില്ലാ കബഡി പുരുഷ വിഭാഗം മത്സരം 20 ന്; രജിസ്‌ട്രേഷന്‍ ആരംഭിച്ചു
കോഴിക്കോട് ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള ജില്ലാ കബഡി ടെക്നിക്കല്‍ കമ്മറ്റി നടത്തുന്ന ജില്ലാ പുരുഷ വിഭാഗം കബഡി മത്സരം ജനുവരി 20 ന് കോഴിക്കോട് വി.കെ.കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തും. 85 കിലോഗ്രാമില്‍ താഴെ ശരീരഭാരമുള്ള പുരുഷന്മാര്‍ അടങ്ങിയ ടീമുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.
പങ്കെടുക്കുവാനാഗ്രഹിക്കുന്ന ടീമുകള്‍ ജനുവരി 15-ന് വൈകീട്ട് അഞ്ചിനകം 9847094495, 9946834105 എന്നീ നമ്പറുകളില്‍ ഏതെങ്കിലും ഒന്നില്‍ പേര്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന്‍ നടത്തിയ ടീമുകള്‍ ജനുവരി 20 കാലത്ത് എട്ട് മണിക്ക് മുമ്പായി ആധാര്‍ കാര്‍ഡിന്റെ അസ്സലും കോപ്പിയും രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, രജിസ്ട്രേഷന്‍ ഫീസ്, ഫോട്ടോ പതിച്ച് പൂരിപ്പിച്ച എന്‍ട്രി ഫോം എന്നിവ സഹിതം കളിസ്ഥലത്ത് എത്തിച്ചേരണം. ഫോണ്‍ – 9895981701.

നിര്‍വഹണ ഉദ്യോഗസ്ഥ പരിശീലനം 15-ന് ആരംഭിക്കും
തദ്ദേസയംണ സ്ഥാപനങ്ങളിലെ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്കുള്ള ജില്ലാതല പരിശീലനങ്ങള്‍ ജനുവരി 15 മുതല്‍ 25 വരെ നടക്കും. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് പരിശീലനം. തദ്ദേസയംണ സ്ഥാപനങ്ങള്‍, സ്ഥലം, തീയതി എന്നീ ക്രമത്തില്‍:
തോടന്നൂര്‍, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തിലെ ഗ്രാമപഞ്ചായത്തുകള്‍- ജനുവരി 15, 16, 17- കുന്നുമ്മല്‍ ബ്ലോക്ക്പഞ്ചായത്ത് ഹാള്‍.
വടകര, തൂണേരി ബ്ലോക്ക് പഞ്ചായത്ത്- ജനുവരി 16, 17, 18- നാദാപുരം ഗ്രാമപഞ്ചായത്ത് ഹാള്‍, മേലടി.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത്- ജനുവരി 23, 24, 25- മൂടാടി ഗ്രാമപഞ്ചായത്ത് ഹാള്‍, കോഴിക്കോട്
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്- ജനുവരി 23, 24, 25- കോഴിക്കോട് ബ്ലോക്ക്പഞ്ചായത്ത് ഹാള്‍.






