അപേക്ഷ ക്ഷണിച്ചു


അപേക്ഷ ക്ഷണിച്ചു
കേരള ഡെവലപ്പ്മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്ക്), ടെറുമോ പെന്‍പോള്‍ പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് സ്ത്രീകള്‍ക്കായി നടത്തുന്ന ഡിപ്ലോമ ഇന്‍ ഗ്രാഫിക് ഡിസൈനിങ് ആന്‍ഡ് അഡ്വെര്‍ട്ടൈസിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ സ്ഥാപനമായ റുട്രോണിക്സ് തിരുവന്തപുരത്തെ ആയുര്‍വേദ കോളേജ് ജംഗ്ഷനു സമീപമുള്ള പരിശീലന കേന്ദ്രത്തില്‍ റഗുലര്‍ ഓഫ്ലൈന് ബാച്ചായിട്ടാണ് കോഴ്സ് നടത്തുന്നത്.
നൈപുണ്യ വികസനത്തിലൂടെ സ്ത്രീകളെ ശാക്തീകരിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന പരിപാടിയില്‍ കെ ഡിസ്കും ടെറുമോ പെന്‍പോള്‍ പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്ന് നല്കുന്ന തൊഴിലവസരവും വ്യവസായ സന്നദ്ധത പരിശീലനവും ഉള്‍പ്പെടുന്നു. 18-45 വയസ് പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. സാമ്പത്തികമായി പിന്നോക്കമായവര്ക്കു മുന്‍ഗണന നല്‍കും.
ടെറുമോ പെന്‍പോള്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ പിന്തുണയുള്ള സി എസ് ആര് പ്രൊജക്റ്റ് ആയതിനാല്‍ അപേക്ഷ ഫീസും, കോഴ്സ് ഫീസും ഈടാക്കുന്നതല്ല. കോഴ്സ് 2025 ഫെബ്രുവരി 03-ന് ആരംഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി 20 ജനുവരി 2025 ആണ്. താല്‍പ്പര്യമുള്ളവര്‍ക്ക് കേരള നോളജ് ഇക്കണോമി മിഷന്റെ വെബ്പോര്‍ട്ടലായ ഡി.ഡബ്ല്യു.എം.എസ്സില്‍ (ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം) https://knowledgemission.kerala.gov.in/ വഴി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9072645403 ബന്ധപ്പെടുക.

കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ധനുവച്ചപുരം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (1 വര്‍ഷം), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (6 മാസം), ഡിപ്ലോമ ഇന്‍ ഡാറ്റ എന്‍ട്രി ടെക്നിക്സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (1 വര്‍ഷം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി സയന്‍സ് (6 മാസം) എന്നീ കോഴ്സുകളിലേക്ക് (പാര്‍ട്ട് ടൈം/ഫുള്‍ ടൈം) അപേക്ഷ ക്ഷണിച്ചു. ഡിഗ്രി, പ്ലസ് ടു, എസ്.എസ്.എല്‍.സി എന്നിവയാണ് യഥാക്രമം യോഗ്യതകള്‍. കേരള പി.എസ്.സി യുടെ അംഗീകാരമുള്ള കോഴ്സുകളാണിവ. എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗക്കാര്‍ക്ക് ഗവണ്മെന്റ് നിശ്ചയിച്ചിട്ടുള്ള പ്രകാരം ഫീസില്‍ സൗജന്യം ലഭിക്കും. പ്രവേശനം ആഗ്രഹിക്കുന്നവര്‍ കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0471 2234374.






