കോഴിക്കോട് റൂറല്‍ പോലീസ് നിര്‍മ്മിച്ച കാടകം പ്രിവ്യൂ ഷോയും അണിയറപ്രവര്‍ത്തകര്‍ക്കുള്ള സ്‌നേഹാദരവും നടത്തി

കേരള പോലീസിന് വേണ്ടി കോഴിക്കോട് റൂറല്‍ പോലീസ് നിര്‍മ്മിച്ച്
ശ്രീകുമാര്‍ നടുവത്തൂര്‍ കഥയും തിരക്കഥയും എഴുതി പ്രശാന്ത് ചില്ല സംവിധാനം ചെയ്ത കാടകം ഷോര്‍ട് ഫിക്ഷന്റെ പ്രിവ്യൂ ഷോയും അണിയറ പ്രവര്‍ത്തകര്‍ക്കുള്ള സ്‌നേഹാദരവും വടകര ജില്ലാ പോലീസ് ഓഫീസ് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി പി. നിധിന്‍രാജ് ഐ പി എസ് സ്വിച്ച് ഓണ്‍ നിര്‍വ്വഹിക്കുകയും അണിയറ പ്രവര്‍ത്തകര്‍ക്ക് സ്‌നേഹോപഹാരം നല്‍കുകയും ചെയ്തു.
ചടങ്ങില്‍ അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് ശ്യാംലാല്‍, ഡിവൈ എസ് പി മാരായ വി വി ബെന്നി, ഹരിപ്രസാദ്, സുഭാഷ്ബാബു എന്നിവര്‍ സന്നിഹിതരായിരുന്നു.
കാടിനകത്തെ ജീവിത കാഴ്ചകളിലൂടെയുള്ള സഞ്ചാരമാണ് കാടകത്തിന്റെ ഉള്ളടക്കം.
കണ്ണൂര്‍ ജില്ലയിലെ കണ്ണവം കാടിനകത്തെ പറക്കാട് പ്രദേശമാണ് പ്രധാന ലൊക്കേഷന്‍.
കേരള പോലീസിന്റെ ഔദ്യോഗിക പേജിലൂടെ ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറ വൃത്തങ്ങള്‍ അറിയിച്ചു.
ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് നിര്‍വഹിച്ചത് കിഷോര്‍ മാധവന്‍, സംഗീതം സായ് ബാലന്‍, ആര്‍ട്ട് മകേശന്‍ നടേരി, ഡബ്ബിങ് സലീല്‍ ബാലന്‍, പോസ്റ്റര്‍ ഡിസൈനര്‍ ദിനേശ് യു എം, ഹെലിക്യാം ഷിബിന്‍ദാസ് നന്മണ്ട അഭിനേതാക്കള്‍ ദിന്‍ഷ ഭാസ്‌കരന്‍ വിലങ്ങാട്, ജിഷ്ണ പറക്കാട്, ചന്തു പി കെ പറക്കാട്, മഹേഷ് മോഹന്‍, മണിദാസ് പയ്യോളി, ജിത്തു കാലിക്കറ്റ്, ആന്‍സന്‍ ജേക്കബ്ബ്, നജീബ് കീഴരിയൂര്‍, ഭാഗ്യരാജ് കോട്ടൂളി, ഗിരീഷ് നടുവത്തൂര്‍, നജീബ് പയ്യോളി.





