നൂറോളം വീടുകള്‍ ചേര്‍ന്ന് രൂപീകരിച്ച കീഴരിയൂരില്‍ ഒപ്പം റെസിഡന്‍സ് അസോസിയേഷന് ഉദ്ഘാടനം ചെയ്തു
കീഴരിയൂര്‍: ഒപ്പം റെസിഡന്‍സി അസോസിയേഷന് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. നിര്‍മ്മല ടീച്ചര്‍ നിര്‍വഹിച്ചു. അസോസിയേഷന് പ്രസിഡന്റ നെല്ലാടി ശിവാനന്ദന് അദ്ധ്യക്ഷത വഹിച്ചു.
പ്രശസ്ത മജിഷന് ശ്രീജിത്ത് വിയൂര്‍ മുഖ്യപ്രഭാഷണം നടത്തി, വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ബാബു കല്യാണി, ബാഷിത്ത് ബഷീര്‍, കാര്‍ത്തിക് അഭിഷ്ണ എന്നിവരെ ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം എം രവി, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ഇ. എം. മനോജ്, എം. സുരേഷ്, റെസിഡന്‍സി ഭാരവാഹികള്‍ ആയ
സി. പി. പ്രകാശന്, ഇ. എം. നാരായണന്, ടി. കെ. ചോയി, ബഷീര്‍ തിരുമംഗലത്ത്,
എം. കെ. മനീഷ്, ഷംസുദ്ദീന് പുഞ്ചോല, ടി. ടി. രാമചന്ദ്രന്, യു. കെ. അനീഷ്,
കെ. സി. ഭരതന് എന്നിവര്‍ സംസാരിച്ചു. ലോഗോ പഞ്ചായത്ത് പ്രസിഡന്റെല് നിന്ന്
റസിഡന്‍സി വനിതാവേദി പ്രസിഡന്റെ സുചിത്ര ബാബു ഏറ്റുവാങ്ങി. ഉദ്ഘാടന ശേഷം കലാപരിപാടികള്‍ അവതരിപ്പിച്ചു. പട്ടാമ്പുറത്ത് താഴ കേന്ദ്രീകരിച്ച് നൂറില്‍പരം
വീടുകള്‍ ചേര്‍ന്നാണ് ഒപ്പം റെസിഡന്‍സ് അസോസിയേഷന് രുപീകരിച്ചത്.