കളഞ്ഞു കിട്ടിയ സ്വർണാഭരണം ഉടമസ്ഥന് തിരിച്ചു ഏൽപ്പിച്ച് ഹരിത കർമ്മ സേനാംഗങ്ങൾ മാതൃകയായി .
കൊയിലാണ്ടി നഗരസഭയിലെ ഒമ്പതാം വാർഡിൽ ഹരിത കർമ്മ സേന പ്ലാസ്റ്റിക് വസ്തുക്കൾ ശേഖരിക്കുന്നതിനിടയിൽ ഒമ്പതാം വാർഡിലെ ഹരിത കർമ്മ സേനാംഗങ്ങളായ പി. ഗീത, മിനി, ബീന, ഷൈജ എന്നിവർക്കാണ് സ്വർണ്ണാഭരണം ലഭിച്ചത്.
അരീക്കൽ ലതികയുടെ വീട്ടിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ നിലത്തിട്ട് വേർതിരിക്കുന്നതിനിടയിലാണ് സ്വർണാഭരണം ലഭിച്ചത്.