മുതുകുന്നു മലയില്‍ മണ്ണ് ഖനനം സമരസമിതി പ്രതിഷേധ ചൂട്ട് സംഘടിപ്പിച്ചു


അരിക്കുളം – നൊച്ചാട് ഗ്രാമ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന മുതുകുന്നു മലയിൽ നിന്ന് സ്വകാര്യ കമ്പനിയും അഗ്രോ ഫാം ടൂറിസം ടൂറിസം കമ്പനിയും ചേർന്നും മണ്ണ് ഖനനം ചെയ്യുന്നതിനെതിരെ സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ചൂട്ട് സംഘടിപ്പിച്ചു.
പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ചൂട്ട് കത്തിച്ച് ഗാനരചയിതാവ് രമേഷ് കാവിൽ നൽകി ഉദ്ഘാടനം ചെയ്തു.
കെ. കെ. ഹനീഫ, വി. വി. ദിനേശൻ, സി. ബിജു, പി. സി. സിറാജ്, എം. എം. ചന്ദ്രൻ , കെ. സി. ബാബുരാജ്, ശശികുമാർ അമ്പാളി , വി. എം. ഉണ്ണി, വി. എം. കുഞ്ഞമ്മദ്, ലതേഷ് പുതിയടത്ത്, കെ. ആർ. സുബോധ്, സി. കെ. അജീഷ്, ധനേഷ് കാരയാട്, തുടങ്ങിയവർ സംസാരിച്ചു.





