മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ച കേസ്സിലെ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണം: പത്രപ്രവര്‍ത്തക അസോസിയേഷന്‍ ജില്ലാ കമ്മിറ്റി


കോഴിക്കോട്: മാധ്യമം ദിനപത്രത്തിന്റെ കുന്നമംഗലം ലേഖകന്‍ ഡാനിഷിനെ ആക്രമിച്ച കേസിലെ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
മണ്ണിട്ടതുമായി ബന്ധപ്പെട്ട് നല്‍കിയ വാര്‍ത്ത തുടര്‍ന്നാണ് ആക്രമണം നടന്നത്. വെള്ളിയാഴ്ച പള്ളിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് വഴിയില്‍ വെച്ച് സമീപവാസി ഡാനിഷിനെ ആക്രമിക്കാന്‍ ശ്രമിച്ചത്.
കുന്നമംഗലം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെല്ലെങ്കിലും പ്രതിയെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണങ്ങളെ നിയമപാലകര്‍ ഗൗരവത്തില്‍ എടുക്കണമെന്നും അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം മൂഴിക്കല്‍, ജില്ലാ പ്രസിഡണ്ട് എം. കെ. അഷ്‌റഫ്, സെക്രട്ടറി രഞ്ജിത്ത് നിഹാര, ട്രഷറര്‍ സുനില്‍കുമാര്‍ കോഴിക്കോട് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.





