നാടക രാവ് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

നാടക രാവ് നാടകോത്സവമായി മാറി

അരിക്കുളം: കാരയാട്‌ കുരുടിമുക്കിൽ ഡിസം 26 ന് തുടക്കം കുറിച്ച നാടക രാവ് ജന പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി, നിറഞ്ഞ സദസ്സിൽ ഓരോ ദിവസത്തെയും നാടകം അവതരിപ്പിക്കപ്പെടുന്നത്. പ്രമേയത്തിലെ വ്യത്യസ്തതയാല്‍
വേറിട്ടു നില്‍ക്കുകയാണ്‌. ദിവസേനെ നാടക പ്രവര്‍ത്തകരും സംഘാടകരും ഉള്‍പ്പെടുന്നവര്‍ നാടക ചർച്ചയും നാടക രാവിൻ്റെ ഭാഗമായി ചെയ്തു വരുന്നു.

ചർച്ചകളിൽ എ. എം. സുഗതൻ മാസ്റ്റർ, ഒ. കെ. ബാബു, ശേഖരൻ മാസ്റ്റർ, അനിൽ കോളിയോട്ട്, പ്രദീപൻ മാസ്റ്റർ, നൗറ അമൻ എന്നിവർ പങ്കെടുത്തു.

സുരക്ഷ പെയിൻ & പാലിയേറ്റീവിൻ്റെ കെട്ടിട നിർമ്മാണ ധനശേഖരണാർത്ഥമാണ്‌ നാടക രാവ് സംഘടിപ്പിക്കുന്നത്‌.

സമാപന സമ്മേളനത്തിൽ എ. എം. സുഗതൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സാംസ്കാരിക സമ്മേളനം ഡിസം 31 വൈകു: 6 മണി ടി പി രാമകൃഷ്ണൻ MLA ഉദ്ഘാടനം ചെയ്യും ചടങ്ങിൽ മുൻ കോഴിക്കോട് മേയർ ടി. പി. ദാസൻ മുഖ്യ അതിഥിയാവും
തുടർന്ന് കോഴിക്കോട് അനില്‍ദാസ് നയിക്കുന്ന ഗസല്‍ നിലാ എന്നിവ അരങ്ങേറും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!