തണൽ ചായ കോർണർ ഉദ്ഘാടനം നിർവഹിച്ചു


കൊയിലാണ്ടി: തണൽ ചായ കോർണർ ഉദ്ഘാടനം നിർവഹിച്ചു. കൊല്ലം ബീച്ച് റോഡിൽ നടന്ന ചടങ്ങിൽ കൊല്ലത്തുകാരായ മൂന്ന് ആർടിസ്റ്റുകൾ പ്രത്യകം തയ്യാറാക്കിയ ക്യാൻവാസിൽ തണൽ സന്ദേശം എഴുതി, സ്വാഗത സംഘം ചെയർമാൻ ടി. പി. മുത്തുക്കോയ തങ്ങൾ അധ്യക്ഷനായി. വൃക്ക രോഗികൾക്ക് ഡയാലിസ്സീസ് സേവനം ഉറപ്പ് വരുത്തുന്നതിന് ഫണ്ട് സ്വരൂപിക്കുന്നതിന് വേണ്ടിയാണ് കോർണർ ആരംഭിച്ചത്.
ചടങ്ങിൽ വാർഡ് കൗൺസിലർ കെ. എം. നജീബ്, ആർടിസ്റ്റ് എം. പി. തങ്ങൾ മുഖ്യാതിഥികളായി. അൻസാർ കൊല്ലം പദ്ധതികൾ വിശദീകരിച്ചു. കെ. കെ. അബ്ദുൾ കലാം, എം. കെ. ഹാരിസ്, ടി. എ. ബിലാൽ, സി. കെ. ഇബ്രാഹിം, അബ്ദുറഹ്മാൻ കുട്ടി തറമലകം, ഡോ. ശാഹുൽ ഹമീദ്, ടി. വി. ജാഫർ, സിദ്ദീക്ക് അരയമ്പലകം, എ. ടി. ഇസ്മാഇൽ, ശെരീഫ് തമർ, ഷെഫീഖ് എടത്തിക്കണ്ടി, ജാബിർ ഷാർജ, മുജീബ് അലി, ഹാശിം പുന്നക്കൽ, അബൂബക്കർ മഷ്‌രിഖ്, ഷാനവാസ് അറഫാത്ത് എന്നിവര്‍
സംസാരിച്ചു.





