ജാതി സെൻസസ് നടപ്പിലാക്കണം :ആർ. ജെ. ഡി. സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ

കൊയിലാണ്ടി: രാജ്യത്ത് ഇപ്പോഴും സംവരണത്തിന് മാനദണ്ഡമാക്കുന്നത് 1931 ൽ നടത്തിയ ജാതി സെൻസസിനെയാണന്നും ഇത് അശാസ്ത്രീയമാണെന്നും അടിയന്തിരമായി ജാതി സെൻസസ് നടത്തി സംവരണത്തിലെ ന്യൂനതകൾ പരിഹരിക്കണമെന്നും ആർ. ജെ. ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ ആവശ്യപ്പെട്ടു.

മുന്നോക്ക സമുദായത്തിലെ പ്രതിദിനം 2200 രൂപ വരുമാനമുള്ളവർക്ക് സാമ്പത്തിക സംവരണം നൽകുന്നത് സമ്പന്നരെ സഹായിക്കാനാണെന്നും മുന്നോക്ക സമുദായങ്ങളിലെ യഥാർഥ ദരിദ്രർക്കായി സംവരണം നിജപ്പെടുത്തണമെന്നും ആർ. ജെ. ഡി കൊയിലാണ്ടി നിയോജകമണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സലീം മടവൂർ ആവശ്യപ്പെട്ടു.

രാമചന്ദ്രൻ കുയ്യണ്ടി അദ്ധ്യക്ഷനായ കൺവെൻഷനിൽ എം. പി. ശിവാനന്ദൻ ,എം. കെ. പ്രേമൻ ,എം. പി. അജിത, രജീഷ് മാണിക്കോത്ത്, പുനത്തിൽ ഗോപാലൻ, സുരേഷ് മേലേപ്പുറത്ത്, രാജൻ കൊളാവിപ്പാലം, കബീർ സലാല, പി. ടി. രാഘവൻ, കെ. എം. കുഞ്ഞിക്കണാരൻ, കെ. ടി. രാധാകൃഷ്ണൻ, സി. കെ. ജയദേവൻ, സുരേഷ് ചെറിയാവി, വളപ്പിൽ മോഹനൻ, അവിനാഷ് ചേമഞ്ചേരി, രാജ്നാരായണൻ, രജിലാൽ മാണിക്കോത്ത് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!