മാതൃഭൂമിയും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ചേര്‍ന്നു നടപ്പാക്കുന്ന എന്റെ വീട് പദ്ധതിയില്‍ അരിക്കുളത്ത് നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ കൈമാറി

കൊയിലാണ്ടി: കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നേതൃത്വം നല്‍കുന്ന കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ മാതൃഭൂമിയുമായി ചേര്‍ന്ന് നടപ്പാക്കുന്ന ‘എന്റെ വീട്’ പദ്ധതി പ്രകാരം അരിക്കുളം വാകമോളിയില്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ കൈമാറ്റച്ചടങ്ങ് കെ. കെ. സുബൈര്‍ ( കെഎഎസ്‌ ) നിര്‍വഹിച്ചു.

ചടങ്ങില്‍ അരിക്കുളംഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ എം സുഗതന്‍ മാസ്റ്റര്‍, അനില്‍ കോളിയോട്ട്, വാര്‍ഡ് മെമ്പര്‍മാരായ നജീഷ് കുമാര്‍, കെ. കെ. അമ്മത്, സാമൂഹ്യപ്രവര്‍ത്തകര്‍ എ സി ബാലകൃഷ്ണന്‍, താജുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. എള്ളായത്തില്‍ ശ്രീജ ഗണേശന്‍ ദമ്പതികള്‍ക്കാണ് വീട് നിര്‍മ്മിച്ച് നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!