സങ്കല്‍പ് പദ്ധതിയില്‍ സീറ്റ് ഒഴിവ്
സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍ വകുപ്പിന് കീഴില്‍ കൊല്ലം ചവറയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സങ്കല്‍പ്പില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പത്താം ക്ലാസ്സു വിജയിച്ചവര്‍ക്കുള്ള അസിസ്റ്റന്റ് ഇലക്ട്രീഷ്യന്‍ ലെവല്‍ 3, പ്ലസ് വണ്‍ വിജയിച്ചവര്‍ക്കുള്ള എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ ലെവല്‍ 4 എന്നീ പരിശീലനങ്ങളാണ് സങ്കല്‍പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
കേരളത്തില്‍ തൊഴില്‍ വകുപ്പിന് കീഴിലെ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സല്ലന്‍സ് ആണ് സങ്കല്‍പ് പദ്ധതി നടപ്പിലാക്കുന്നത്. തെരെഞ്ഞെടുക്കപ്പെടുന്നവരുടെ പരിശീലന തുക മുഴുവനായും സര്‍ക്കാര്‍ വഹിക്കും. അപേഷിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുമായി ഡിസംബര്‍ 31 ന് വൈകിട്ട് അഞ്ചിനകം സ്ഥാപനത്തില്‍ നേരിട്ട് എത്തണം. ഫോണ്‍ -8078980000, വെബ്‌സൈറ്റ് :www.iiic.ac.in