രാത്രികാല പോസ്റ്റുമോര്‍ട്ടത്തിന് അഞ്ച് മെഡിക്കല്‍ കോളേജുകള്‍ക്ക് ഉത്തരവ്


തിരുവനന്തപുരം: രാത്രികാല പോസ്റ്റുമോര്‍ട്ടത്തിന് ഉത്തരവ് നല്കി. സംസ്ഥാനത്തെ അഞ്ച് മെഡിക്കല്‍ കോളേജുകള്‍ക്കാണ് ഉത്തരവ് ലഭിച്ചത്. ഡി.എം.എയുടേതാണ് ഉത്തരവ്. കോടതിയലക്ഷ്യ നീക്കങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് നടപടി.
രാത്രികാലങ്ങളില്‍ പോസ്റ്റുമോര്‍ട്ടം നടത്തുന്നതിന് ആവശ്യമായ ജീവനക്കാരെ അനുവദിക്കാനും ഉത്തരവുണ്ട്. നേരത്തെ മഞ്ചേരി മെഡിക്കല്‍ കോളേജ് രാത്രികാല പോസ്റ്റുമോര്‍ട്ടം ആരംഭിച്ചിരുന്നു.
അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുത്; കേസുമായി ബന്ധമില്ല; ബിജു സോപാനത്തിനും എസ്.പി. ശ്രീകുമാറിനുമെതിരായ കേസില്‍ ഗൗരി ഉണ്ണിമായ കഴിഞ്ഞ ഒക്ടോബര്‍ ഒന്ന് മുതലാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ രാത്രികാല പോസ്റ്റുമോര്‍ട്ടം നിലവില്‍ വന്നത്. പരിശോധനാസമയം എട്ട് മണിവരെ നീട്ടിയായിരുന്നു നടപടി.
രണ്ട് കൊല്ലം മുമ്പ് രാത്രികാല പോസ്റ്റുമോര്‍ട്ടം നടത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. രാത്രികാല പോസ്റ്റുമോര്‍ട്ടം അനുവദിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാരും നേരത്തെ ഉത്തരവിറക്കിയിരുന്നു.
അതേസമയം കേന്ദ്ര ഉത്തരവ് വരുന്നതിന് മുന്നോടിയായി തന്നെ കേരളത്തില്‍ പ്രസ്തുത ഉത്തരവ് നിലവിലുണ്ടായിരുന്നു.








