മികച്ച കോളേജ് മാഗസിന്‍ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു

കേരളത്തിലെ സര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ മികച്ച കോളേജ് മാഗസിനുകള്‍ക്കുള്ള കേരള മീഡിയ അക്കാദമി അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുളള സ്ഥാപനങ്ങള്‍ക്ക് പങ്കെടുക്കാം. 2023- 2024 അധ്യയന വര്‍ഷത്തില്‍ പ്രസിദ്ധീകരിച്ചതായിരിക്കണം മാഗസിന്‍. ഒന്നാം സമ്മാനം 25,000 രൂപയും മുഖ്യമന്ത്രിയുടെ ട്രോഫിയും. രണ്ടും മൂന്നും സമ്മാനം യഥാക്രമം 15,000 രൂപയും 10,000 രൂപയും ട്രോഫിയും.

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ മാഗസിന്റെ അഞ്ചുകോപ്പികള്‍ സഹിതം പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രം, എഡിറ്ററുടെ വിലാസം, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ അടങ്ങിയ അപേക്ഷ ജനുവരി 15നകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-682030 (ഫോണ്‍: 0484-2422068, 0471-2726275) എന്ന വിലാസത്തിലും ഇ-മാഗസിനുകള്‍ mediaclub.gov@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലും അയക്കണം.

കുടുംബശ്രീ വ്‌ലോഗ്, റീല്‍സ് മത്സരം : എന്‍ട്രികള്‍ ക്ഷണിച്ചു
കുടുംബശ്രീ വ്‌ലോഗ്, റീല്‍സ് മത്സരം രണ്ടാം സീസണിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പിലാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ വിഷയമാക്കിയുള്ള വീഡിയോകളാണ് മത്സരത്തിന് പരിഗണിക്കുന്നത്. വീഡിയോകള്‍ ജനുവരി 30ന് മുന്‍പായി ലഭിക്കണം. അഞ്ച് മിനിറ്റില്‍ കവിയാത്ത വീഡിയോയാണ് വ്‌ലോഗ് മത്സരത്തിലേക്ക് അയക്കേണ്ടത്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് യഥാക്രമം 50,000, 40,000, 30,000 രൂപ വീതം ക്യാഷ് പ്രൈസും ട്രോഫിയും സര്‍ട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കും. റീല്‍സ് മത്സരത്തിലേക്ക് ഒരു മിനിറ്റില്‍ കവിയാത്ത വീഡിയോയാണ് പരിഗണിക്കുന്നത്. വിജയികളായ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് യഥാക്രമം 25,000, 20,000, 15,000 രൂപ വീതവും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. വീഡിയോകള്‍ സി.ഡിയിലോ പെന്‍ഡ്രൈവിലോ ആക്കി പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, കുടുംബശ്രീ സംസ്ഥാന മിഷന്‍, ട്രിഡ ബില്‍ഡിങ് രണ്ടാം നില, മെഡിക്കല്‍ കോളേജ് പി.ഒ, തിരുവനന്തപുരം 695011 എന്ന വിലാസത്തിലേക്ക് അയക്കണം. കവറിന് പുറത്ത് വ്‌ളോഗ്, റീല്‍സ് മത്സരം എന്ന് രേഖപ്പെടുത്തിയിരിക്കണം. നിബന്ധനകള്‍ക്ക് www.kudumbashree.org/vlog-reels2025 ലിങ്ക് സന്ദര്‍ശിക്കുക.

മീഡിയ അക്കാദമിയില്‍ ഓഡിയോ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്സ്
കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ സര്‍ക്കാര്‍ അംഗീകൃത ഓഡിയോ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്‌സിലേക്ക് ജനുവരി നാലു വരെ അപേക്ഷിക്കാം. റേഡിയോ ജോക്കിയിങ്, പോഡ് കാസ്റ്റിംഗ്, ഡബ്ബിംഗ്, ഓഡിയോ എഡിറ്റിംഗ്, മിക്‌സിംഗ് ആന്‍ഡ് മാസ്റ്ററിംഗ് തുടങ്ങിയവയിലാണ് പരിശീലനം. കോഴ്‌സ് കാലാവധി രണ്ടര മാസം. പ്രായപരിധി ഇല്ല. ഓരോ സെന്ററിലും 10 സീറ്റുകളാണ് ഉള്ളത്. കോഴ്‌സ് ഫീസ് 15,000 രൂപയാണ് . യോഗ്യത: പ്ലസ് ടു. www.keralamediaacademy.org എന്ന വെബ്സൈറ്റിലൂടെ 2025 ജനുവരി നാലു വരെ അപേക്ഷിക്കാം. ഫോണ്‍: 0484-2422275, 0471-2726275, 9744844522, 7907703499.


ടെണ്ടര്‍ ക്ഷണിച്ചു
ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി നിലമ്പൂര്‍ പെരുമ്പടപ്പ്, പെരിന്തല്‍മണ്ണ ഡേ കെയര്‍ സെന്ററുകളിലേക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ 15 പേര്‍ക്ക് സഞ്ചരിക്കാവുന്ന 2500 കി.മീ വരെ ഓടാന്‍ തയാറുള്ള, മൂന്നു വര്‍ഷത്തില്‍ കവിയാത്ത രജിസ്‌ട്രേഷന്‍ ഉള്ള വാഹനങ്ങളുടെ ഉടമകളില്‍ നിന്ന് വാഹനങ്ങള്‍ ലഭ്യമാക്കുന്നതിന് ടെണ്ടറുകള്‍ ക്ഷണിച്ചു. ഡിസംബര്‍ 23 മുതല്‍ ജനുവരി 10 ന് രാവിലെ 11 മണി വരെ ടെണ്ടര്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസില്‍ നേരിട്ടോ 9961450833 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് ജില്ലാ മാനസികാരോഗ്യ പദ്ധതി നോഡല്‍ ഓഫീസര്‍ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!