കോണ്‍ഗ്രീറ്റ് മിശ്രിതം കൊണ്ടുപോകുന്ന ടോറസ് ലോറി മറിഞ്ഞ് അപകടം


കൊയിലാണ്ടി: നന്തി – ചെങ്ങോട്ട്കാവ് ദേശീയപാത ബൈപ്പാസ് പ്രവൃത്തിക്കായി കോണ്‍ഗ്രീറ്റ് മിശ്രിതം കൊണ്ടുപോകുന്ന ടോറസ് ലോറി മറിഞ്ഞ് അപകടം. ഇന്ന് രാവിലെ 11.30 യോടെയാണ് സംഭവം. കുന്ന്യോറമലയില്‍ നിന്നും കോണ്‍ഗ്രീറ്റ് മിശ്രിതവുമായി പോവുകയായിരുന്ന ടോറസാണ് മറിഞ്ഞത്.
അപകടത്തില്‍ ഡ്രൈവര്‍ക്കും സഹായിക്കും പരിക്കേറ്റു. ഇരുവരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിര്‍മ്മാണ പ്രവൃത്തി ഏറ്റെടുത്ത കമ്പനിയുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തിന്റെ മുന്‍ ഭാഗം തകര്‍ന്ന നിലയിലാണ്








