നവീകരിച്ച കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി നഗരസഭയിലെ പതിനഞ്ചാം വാർഡ് പന്തലായനിയിലെ നവീകരിച്ച നെല്ലിക്കോട്ടുകുന്ന് കുടിവെള്ള പദ്ധതി, കാരുകുളങ്ങര കിണർ എന്നിവയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ട് നിർവ്വഹിച്ചു.

2022 – 2023 ജനകീയാസൂത്രണ പദ്ധതി പ്രകാരമാണ് നവീകരണ പ്രവൃത്തി പൂർത്തീകരിച്ചത്. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ അധ്യക്ഷത വഹിച്ചു. മുൻ കൗൺസിലർമാരായ എം. വി. ബാലൻ, വി. കെ. രേഖ, എം. നാരായണൻ മാസ്റ്റർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!