ഇടിച്ചിട്ട് നിർത്താതെ പോയ സ്ക്കൂട്ടറിനെ തിരയുന്നു

 

കൊയിലാണ്ടി:  അരിക്കുളം യു പി സ്കൂളിന് സമീപം വെച്ച് റോഡരികിലൂടെ നടന്നു പോവുകയായിരുന്ന അരിക്കുളം സ്വദേശിയായ ഭാസ്കരനെ ഇടിച്ചിട്ട്‌  കുരുടിമുക്ക് ഭാഗത്തേക്ക് നിർത്താതെ ഓടിച്ചു പോയ സ്കൂട്ടറിനെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഡിസംബര്‍ 7 ന് വൈകുന്നേരം 6. 20 യോടെ സംഭവം.
അപകടത്തിൽ പരിക്കേറ്റയാൾക്ക് ഷോൾഡറിനും വാരിയെലിനും ഗുരുതര പരിക്കുണ്ട് കൊയിലാണ്ടി പോലീസ് നിരവധി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച് അന്വേഷണം പുരോഗമിച്ചു വരുന്നുണ്ട്.

എന്തെങ്കിലും വിവരം ലഭിക്കുന്ന പൊതു ജനങ്ങൾ പോലീസിനെ അറിയിക്കാൻ താല്പര്യപ്പെടുന്നു.  ഫോൺ: 0496 262236, 9497987193, 9497608933

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!