യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം

![]()
സ്റ്റേറ്റ് റിസോഴ്സ് സെന്റർ ആഭിമുഖ്യത്തിലുള്ള എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരി സെഷനില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. പത്താം ക്ലാസ്സ് പാസ്സായ അപേക്ഷകര്‍ 17 വയസ്സ് പൂര്‍ത്തിയാക്കിയിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് പ്ലസ് ടു യോഗ്യതയുള്ള പക്ഷം യോഗ ഡിപ്ലോമ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാം ലാറ്ററല്‍ എന്‍ട്രി വഴി ആറുമാസത്തെ പഠനം കൊണ്ട് പൂര്‍ത്തിയാക്കാം.
https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷന്‍ ഓണ്‍ലൈനായി അയക്കാം. അപേക്ഷകള്‍ ലഭ്യമാക്കേണ്ട അവസാന തീയതി ഡിസംബര്‍ 31. വിശദ വിവരങ്ങള്‍ www.srccc.in ല്‍.
ജില്ലയിലെ പഠന കേന്ദ്രങ്ങള്‍:
ഭാരതീയ വിദ്യാസംസ്ഥാപനപീഠം. വടകര- 9846807054
ഫ്രണ്ട്‌സ് യോഗ അക്കാദമി, വടകര- 9497646712
![]()


