സപ്തദിന ക്യാമ്പ് ‘ഗ്രാമിക 2024’ ഉദ്ഘാടനം ചെയ്തു

കീഴരിയൂർ:ശ്രീ വാസുദേവാശ്രമം ഗവ.ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് ‘ ഗ്രാമിക 2024 ‘ കണ്ണോത്ത് യു.പി സ്കുളിൽ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. നിർമ്മല ടീച്ചർ അധ്യക്ഷത വഹിച്ചു.

കീഴരിയൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ അമൽ സരാഗ ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഐ സജീവൻ, കീഴരിയൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ മാരായ എം സുരേഷ് മാസ്റ്റർ, ഇ എം മനോജ്, ഗോപാലൻ കുറ്റി ഓയത്തിൽ, ഫാസിയ കുഴുമ്പിൽ , കണ്ണോത്ത് യു.പി സ്കൂൾ ഹെഡ്മിസ്ട്രസ് ഗീത.കെ, എസ് വി എ ജി എച്ച് എസ് എസ് ഹെഡ്മിസ്ട്രസ് ജ്യോതി എം,ടി.ഇ ബാബു,ശശി പാറോളി , സി ഹരീന്ദ്രൻ മാസ്റ്റർ, വി.കെ സഫീറ, ഇടത്തിൽ ശിവൻ, ടി.യു സൈനുദ്ധീൻ , ടി.കെ.വിജയൻ , ടി.സുരേഷ് ബാബു, കെ.ടി ചന്ദ്രൻ ,കെ.എം സുരേഷ് ബാബു, സി.ബിജു, കെ സുരേഷ് ബാബു മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

പ്രോഗ്രാം ഓഫീസർ സോളമൻ ബേബി പദ്ധതി വിശദ്ധീകരണം നടത്തി. പ്രിൻസിപ്പാൾ അമ്പിളി കെ.കെ സ്വാഗതവും വിനീത് കെ.പി നന്ദിയും പ്രകാശിപ്പിച്ചു

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!