ജെ ആർ സി കൊയിലാണ്ടി ഉപജില്ല സി ലെവൽ സെമിനാർ ഉദ്ഘാടനം ചെയ്തു


കൊയിലാണ്ടി: ജെ ആർ സി കൊയിലാണ്ടി ഉപജില്ല സി ലെവൽ സെമിനാർ തിരുവങ്ങൂർ ഹയർ സെക്കൻ്റെ റി പ്രധാനാധ്യാപിക വിജിത ഉദ്ഘാടനം ചെയ്തു. സി ബൈജു അധ്യക്ഷതവഹിച്ചു. റെഡ് ക്രോസ് സൊസൈറ്റി ജില്ലാ ചെയർമാൻ സത്യനാഥൻ മാടഞ്ചേരി മുഖ്യപ്രഭാഷണം നടത്തി.
സി. ബാലൻ, ജിഷ എന്നിവർ പ്രസംഗിച്ചു. ലഹരി ഉപയോഗം ദൂഷ്യവശങ്ങളും പരിഹാരവും എന്ന വിഷയത്തിൽ ജെ ആർ സി കേഡറ്റുകൾ തയ്യാറാക്കിയ സെമിനാർ റിപ്പോർട്ട് എം.ജി. ബൽരാജ് പ്രകാശനം ചെയ്തു കൗൺസിലിംഗ് ക്ലാസ്, ലഹരവിരുദ്ധപ്രതിജ്ഞ എന്നിവയും നടത്തി. സിനി സ്വാഗതവും നഫിസ അമ്മിണിക്കണ്ടി നന്ദിയും പറഞ്ഞു.








