സൗജന്യ തൊഴില്‍ പരിശീലനവും ജോലിയും


സൗജന്യ തൊഴില്‍ പരിശീലനവും ജോലിയും
കേന്ദ്ര സ്‌കില്‍ ഡവലപ്മെന്റ് ആന്‍ഡ് ഓണ്‍ട്രപ്രണര്‍ഷിപ്പ് മന്ത്രാലയത്തിന്റെ കീഴിലെ സങ്കല്‍പ്പ പദ്ധതിയുടെ ഭാഗമായി കെയ്സ്, ടെലികോം സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍, ജില്ല സ്‌കില്‍ കമ്മിറ്റി എന്നിവ ചേര്‍ന്ന് മൂന്നുമാസത്തെ സൗജന്യ തൊഴില്‍ പരിശീലനവും ജോലിയും നല്‍കുന്നു. കോഴ്സ്: ഒപ്റ്റിക്കല്‍ ഫൈബര്‍ സ്പ്ലൈസര്‍. കണ്ണൂര്‍ ജില്ലയില്‍ താമസിക്കുന്ന പിന്നാക്ക വിഭാഗത്തിലെ പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം.
മിനിമം യോഗ്യത: പത്താം ക്ലാസ്. പാസാകാത്തവര്‍ക്കും അപേക്ഷിക്കാം. 30 പേര്‍ക്കാണ് അവസരം. തിയറി ക്ലാസുകള്‍ക്ക് പുറമേ ഓണ്‍ ജോബ് ട്രെയിനിങ്ങും തൊഴിലും നല്‍കുന്നതാണ് പദ്ധതിയുടെ പ്രത്യേകത. പ്രായപരിധി: 18നും 35നും ഇടയില്‍.
സ്ഥലം: ആസ്പിരന്റ് ലേണിംഗ് അക്കാദമി പ്രൈവറ്റ് ലിമിറ്റഡ് രണ്ടാം നില, യുണിസിസ് കമ്പ്യൂട്ടര്‍ സെന്റര്‍, ആനയിടുക്ക് റോഡ്, താണ, കണ്ണൂര്‍.
അവസാന തീയതി ഡിസംബര്‍ 30. ഫോണ്‍: 7510100900

എന്‍ഡമോളജിസ്റ്റ്, ഡാറ്റാമാനേജര്‍ നിയമനം
ദേശീയ ആരോഗ്യ ദൗത്യം ജില്ലയിലെ ഹെല്‍ത്ത് ബ്ലോക്കുകളില്‍ ആരംഭിക്കുന്ന ബ്ലോക്ക് പബ്ലിക് ഹെല്‍ത്ത് യൂണിറ്റിലേക്ക് എന്‍ഡമോളജിസ്റ്റ്, ഡാറ്റാമാനേജര്‍ തുടങ്ങിയ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 26 വൈകീട്ട് 5 മണി. കൂടുതല്‍് വിവരങ്ങള്‍ക്ക് www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. ഫോണ്‍: 0483 2730313, 9846700711. അപേക്ഷ നല്‍കുന്നതിനുള്ള ലിങ്ക് https://arogyakeralam.gov.in/2020/04/07/malappuram-2/

ബയോ കമ്പോസ്റ്റബിള്‍ ക്യാരിബാഗുകള്‍ തിരിച്ചറിയാന്‍ സൗജന്യ പരിശോധന
സംസ്ഥാനത്ത് വ്യാജ ബയോ കമ്പോസ്റ്റബിള്‍ ഉല്‍പന്നങ്ങളുടെ വില്‍പന വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ബയോ കമ്പോസ്റ്റബിള്‍ ക്യാരിബാഗുകള്‍ തിരിച്ചറിയാനുള്ള ഡൈക്ലോറോമീഥൈന്‍ ടെസ്റ്റ് ജില്ലാ ശുചിത്വമിഷന്‍ സൗജന്യമായി നടത്തുന്നതാണെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. അംഗീകാരമുള്ള കമ്പനികളുടെ ക്യൂ ആര്‍ കോഡ് പതിപ്പിച്ച വ്യാജ ഉല്‍പന്നങ്ങള്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബോധവത്കരണത്തിനായി സൗജന്യ പരിശോധന സംഘടിപ്പിക്കുന്നത്.
മൊത്ത, ചെറുകിട വ്യാപാരികള്‍ കൈവശമുള്ള വിവിധ കമ്പനികളുടെ ബയോ കമ്പോസ്റ്റബിള്‍ ക്യാരി ബാഗുകളുടെ സാമ്പിളുമായി ശുചിത്വ മിഷന്‍ ഓഫീസില്‍ എത്തിയാല്‍ സൗജന്യമായി പരിശോധിച്ചു കൊടുക്കും. താല്‍പര്യമുള്ള വ്യാപാരികള്‍ 8281029802 എന്ന വാട്ട്‌സാപ്പ് നമ്പറിലേക്ക് പേര്, സ്ഥാപനത്തിന്റെ പേര് എന്നീ വിവരങ്ങള്‍ ഡിസംബര്‍ 23ന് മുന്‍പ് അയക്കണം. പരിശോധനാ തീയതി പിന്നീട് നേരിട്ട് അറിയിക്കും. വ്യാപാരി വ്യവസായികളുടെ കൂട്ടായ്മകള്‍ ആവശ്യപ്പെടുന്ന പക്ഷം മറ്റ് സ്ഥലങ്ങളിലും സൗജന്യ പരിശോധനാ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ ശുചിത്വ മിഷന്‍ തയ്യാറാണെന്നും അറിയിച്ചു.








