എൻ എസ് എസ് വോളന്റീയേഴ്‌സിന്റെ സപ്തദിന ക്യാമ്പിന് കുറുവങ്ങാട് സെന്റർ യു പി സ്കൂളിൽ തുടക്കം

കൊയിലാണ്ടി: ഗവർമെന്റ് മാപ്പിള വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ 2024-2026ബാച്ച് എൻ എസ് എസ് വോളന്റീയേഴ്‌സിന്റെ സപ്തദിന ക്യാമ്പിന് കുറുവങ്ങാ ട് സെന്റർ യു പി സ്കൂളിൽ തുടക്കം കുറിച്ചു. “കൂട്ട് ”എന്ന് പേര് നൽകിയ ക്യാമ്പ് “സുസ്ഥിര വികസനത്തിനായി എൻ എസ് എസ് യുവത “എന്ന പ്രമേയമാണ് മുന്നോട്ട് വെക്കുന്നത്. പ്രിൻസിപ്പൽ ലൈജു ടീച്ചർ എൻ എസ് എസ് പതാക ഉയർത്തി. സ്കൂളിൽ നിന്നും തുടങ്ങിയ എൻ എസ് എസ് സന്ദേശ വിളമ്പര ജാഥ യ്ക്ക് ശേഷം തുടങ്ങിയ ഉദ്ഘാടന സമ്മേളനത്തിൽ പ്രിൻസിപ്പൽ ലൈജു ടീച്ചർ സ്വാഗതം പറഞ്ഞു.

പി ടി എ പ്രസിഡന്റ്‌ സത്താർ കെ കെ അധ്യക്ഷം വഹിച്ചു. വാർഡ് കൗൺസിലർ ശ്രീ രജീഷ് വെങ്ങളത്ത് കണ്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൊയ്‌ലാണ്ടി ക്ലസ്റ്റർ കോർഡിനേറ്റർ കെ പി അനിൽകുമാർ എൻ എസ്. എസ് സന്ദേശം നൽകി. വാർഡ് കൗൺസിലർ ശ്രീ വത്സരാജ് കേളോത്ത്, സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ ഗോപൻ മാസ്റ്റർ, മുൻ പി ടി എ പ്രസിഡന്റ്‌ ശ്രീ സി പി മോഹനൻ, ശ്രീ എം. രവീന്ദ്രൻ, ശ്രീ വീനസ് കുമാർ, MPTA ചെയർ പേഴ്സൺ ശ്രീമതി ജെദീറ ഫർസാന, GMVHSS സ്റ്റാഫ്‌ സെക്രട്ടറി ശ്രീ ബിനു മാസ്റ്റർ, PTA എക്സിക്യൂട്ടീവ് അംഗം ശ്രീ മുനീർ പി പി, ശ്രീ ലായിക് ടി എ .എന്നിവർ ആശംസകൾ അർപ്പിച്ചു. വോളണ്ടിയർ ലീഡർ നയൻ വി വി നന്ദി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!