കൊളക്കാട് യുപി സ്കൂളിന്റെ ശതാബ്ദി ആഘോഷം; ദ്വിദിന സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

ചേമഞ്ചേരി കൊളക്കാട് യുപി സ്കൂളിന്റെ ശതാബ്ദി ആഘോഷം’ശതസ്പന്ദം’ പരിപാടിയോടനുബന്ധിച്ച് ‘ ജീവലയം’ ദ്വിദിന സഹവാസ ക്യാമ്പ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബുരാജ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ശ്യാമള.പി സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ലതിക ടീച്ചർ അധ്യക്ഷയായി. പ്രശസ്ത നാടക അഭിനയത്രി കലാമണ്ഡലം സന്ധ്യ മുഖ്യാതിഥിയായി പങ്കെടുത്തു.
സത്യൻ മാസ്റ്റർ,രാധ തയ്യിൽ, ഷിനി (മാതൃസമിതി) ഷറഫുദ്ദീൻ പിടിഎ പ്രസിഡണ്ട്, ശ്രീനാഥ് കെഎൻ കെ, യുകെ രാഘവൻ മാസ്റ്റർ,എന്നിവർ സംസാരിച്ചു. അനുരാജ് മാസ്റ്റർ നന്ദി പറഞ്ഞു. ക്യാമ്പിന്റെ വിവിധ സെഷനുകളിലായി ശ്രുതി വൈശാഖ്, ബഗീഷ് പ്രിയം, സത്യൻ മാസ്റ്റർ കൃഷ്ണകുമാർ, ജോർജ് മാസ്റ്റർ, സുരേന്ദ്രൻ പുന്നശ്ശേരി, വിനോദ് പാലങ്ങാട്, ബിജു കാവിൽ രേഖ ടീച്ചർ എന്നിവർ ക്ലാസുകളെടുത്തു. ക്യാമ്പ് 21/ 12 /24 വൈകുന്നേരം 4മണിക്ക്അവസാനിക്കും.




.
