എല്‍.എല്‍.എം. വേക്കന്റ് സീറ്റ് അലോട്ട്‌മെന്റ്: ഓണ്‍ലൈന്‍ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം

എല്‍.എല്‍.എം. വേക്കന്റ് സീറ്റ് അലോട്ട്‌മെന്റ്: ഓണ്‍ലൈന്‍ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം
കേരളത്തിലെ ഗവണ്‍മെന്റ് ലോ കോളേജുകളിലെയും, സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2024-25-ലെ എല്‍.എല്‍.എം. കോഴ്‌സ് പ്രവേശനത്തിനായി നടത്തിയ രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റിനു ശേഷമുള്ള ഒഴിവുകളിലേയ്ക്ക് പ്രവേശനത്തിന് പരിഗണിക്കുന്നതിന് വേക്കന്റ് സീറ്റ് അലോട്ട്‌മെന്റ് നടപടികള്‍ ആരംഭിച്ചു. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് ഈ ഘട്ടത്തില്‍ പുതുതായി ഓണ്‍ലൈന്‍ ഓപ്ഷനുകള്‍ ഡിസംബര്‍ 23ന് ഉച്ചയ്ക്ക് 1 മണി വരെ രജിസ്റ്റര്‍ ചെയ്യാം. വേക്കന്റ് സീറ്റ് അലോട്ട്‌മെന്റ് രജിസ്‌ട്രേഷന്‍ ഫീസ്, മറ്റു നിബന്ധനകള്‍ എന്നിവ സംബന്ധിച്ച എല്ലാ വിശദാംശങ്ങളും www.cee.kerala.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. ഫോണ്‍: 0471 2525300

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയില്‍ ഒഴിവ്
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയില്‍ പ്രോജക്ട് സയന്റിസ്റ്റ് തസ്തികയില്‍ താത്കാലിക അടിസ്ഥാനത്തില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 10. വിശദവിവരങ്ങള്‍ക്ക്: https://iav.kerala.gov.in

പ്രഥമ കെ.ഐ.ആര്‍.എഫ്. റാങ്കുകള്‍ പ്രഖ്യാപിക്കും
എന്‍ ഐ ആര്‍ എഫ് മാതൃകയില്‍ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തില്‍ റാങ്കുചെയ്യുന്ന കേരള ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (കെ.ഐ.ആര്‍.എഫ്.) സംവിധാനത്തില്‍ പ്രഥമ റാങ്കുകള്‍ ഡിസംബര്‍ 20ന് പ്രഖ്യാപിക്കും. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു തൃശൂരില്‍ വാര്‍ത്താസമ്മേളനത്തിലാണ് പ്രഥമ കെ ഐ ആര്‍ എഫ് റാങ്കുകള്‍ പ്രഖ്യാപിക്കുക.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയവും അന്തര്‍ദേശീയവുമായ റാങ്കിംഗ് മെച്ചപ്പെടുത്താനും ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കുവാനും സഹായമാകാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച സംവിധാനമാണിത്. ഇന്ത്യയിലാദ്യമായാണ് ഒരു സംസ്ഥാനം ഇങ്ങനെയൊരു റാങ്കിങ് സംവിധാനത്തിന് തുടക്കമിടുന്നത്.

.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!