സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകളില്‍ നിയമനം

സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകളില്‍ നിയമനം
സമഗ്രശിക്ഷാ കേരളം ജില്ലാ പ്രോജക്ട് ഓഫീസിന്റെ കീഴിലുള്ള ബിആര്‍സികളിലെ ഗവ. സ്‌കൂളുകളില്‍ ആരംഭിക്കുന്ന 12 സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകളില്‍ ട്രെയിനര്‍, സ്‌കില്‍ സെന്റര്‍ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 27 വരെ അപേക്ഷ സമര്‍പ്പിക്കാം. 18നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

നിശ്ചിത ഫോര്‍മാറ്റിലുള്ള അപേക്ഷാഫോറം http://www.ssakerala.in/ എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷയോടൊപ്പം പ്രായം, യോഗ്യത (മാര്‍ക്ക്ലിസ്റ്റ് ഉള്‍പ്പെടെ) തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും മേല്‍വിലാസം തെളിയിക്കുന്നതിനുള്ള പ്രൂഫും സമര്‍പ്പിക്കണം. ദേശീയ യോഗ്യതാ രജിസ്റ്ററിലെ ക്വാളിഫിക്കേഷന്‍ പാക്കില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള ട്രെയിനര്‍ യോഗ്യത നേടിയവര്‍ക്കോ അതത് സ്‌കില്‍ കൗണ്‍സില്‍ അംഗീകരിക്കുന്ന യോഗ്യതയുള്ളവര്‍ക്കോ ട്രെയിനര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.

അതാത് എസ്.ഡി.സി.യില്‍ അനുവദിക്കപ്പെട്ടിട്ടുള്ള ജോബ്റോളില്‍ ഏതെങ്കിലും ഒന്നില്‍ നിന്നും എന്‍.എസ്.ക്യു.എഫ് സര്‍ട്ടിഫിക്കറ്റ് നേടിവര്‍ക്ക് സ്‌കില്‍ സെന്റര്‍ അസിസ്റ്റന്റ് അപേക്ഷിക്കാം. ഈ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ അതാത് എസ്.ഡി.സി.യില്‍ അനുവദിക്കപ്പെട്ടിട്ടുള്ള രണ്ട് സെക്ടറുകളില്‍ ഏതെങ്കിലും ഒരു സെക്ടറില്‍ നിന്നും എന്‍.എസ്.ക്യു.എഫ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയവരെയും പരിഗണിക്കും. വിലാസം: ജില്ലാ പ്രോജക്ട് ഓഫീസ്, സമഗ്രശിക്ഷാ കേരളം, കണ്ണൂര്‍ ട്രെയിനിംഗ് സ്‌കൂളിന് സമീപം, തലശ്ശേരി റോഡ് കണ്ണൂര്‍, 670002. ഫോണ്‍: 04972-707993

ബി.ഫാം: പ്രവേശന പരീക്ഷാ ജനുവരി 5ന്
കേരളത്തിലെ വിവിധ സര്‍ക്കാര്‍/സ്വകാര്യ ഫാര്‍മസി കോളേജുകളിലെ 2024-25 അധ്യയന വര്‍ഷത്തെ ബി.ഫാം (ലാറ്ററല്‍ എന്‍ട്രി) കോഴ്‌സിലേയ്ക്കുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷ ജനുവരി 5ന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളില്‍ നടക്കും. വിശദ വിവരങ്ങള്‍ക്ക്: www.cee.kerala.gov.in, 0471 2525300.

ഇന്റേണ്‍ഷിപ്പ് : അപേക്ഷ ക്ഷണിച്ചു
കേരള നോളജ് എക്കണോമി മിഷന്‍ 4000-ലധികം സര്‍ക്കാര്‍, സ്വകാര്യ ഇന്റേണ്‍ഷിപ്പ് ഒഴിവുകളിലേക്ക് ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്‌സ് മാനേജ്മെന്റ് സിസ്റ്റം (DWMS) വഴി അപേക്ഷ ക്ഷണിച്ചു. വിവിധ മേഖലകളിലെ നൂറോളം സ്വകാര്യ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളായ കെമിക്കല്‍ എക്‌സാമിനര്‍ ലബോറട്ടറിയും, KIED, KCAV എന്നീ സ്ഥാപനങ്ങളിലുമാണ് ഒഴിവുകള്‍. ഡിഡബ്ല്യുഎംഎസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു സൗജന്യമായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.knowledgemission.kerala.gov.in. ഇ-മെയില്‍ : seed@kdisc.kerala.gov.in.

ഐഎച്ച്ആര്‍ഡി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡി വിവിധ കേന്ദ്രങ്ങളില്‍ 2025 ജനുവരിയില്‍ ആരംഭിക്കുന്ന വിവിധ പിജി ഡേേിപ്ലാമ, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സുകള്‍: പിജി ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്‍ഡ സെക്യൂരിറ്റി, യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സില്‍ എംടെക്, ബിടെക്, എംസിഎ, ബിഎസ്സി/എംഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ്/ ബിസിഎ. പിജിഡിസിഎ, യോഗ്യത ബിരുദം. ഡിപ്ലോമ ഇന്‍ ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, യോഗ്യത എസ്.എസ്.എല്‍.സി. ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, യോഗ്യത: പ്ലസ് ടു. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, യോഗ്യത: എസ്എസ്എല്‍സി.

കോഴ്‌സുകളില്‍ ചേരുന്ന എസ്സി/ എസ്ടി, മറ്റ് പിന്നോക്ക വിദ്യാര്‍ഥികള്‍ക്ക് നിയമവിധേയമായി വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കും.
അപേക്ഷകര്‍ https://www.ihrdadmissions.org/ എന്ന വെബ് സൈററ് മുഖേന അപേക്ഷ നല്‍കണം. അപേക്ഷയോടൊപ്പം ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ ഫീസും (150 രൂപ, എസ്എസി/എസ് ടി 100 രൂപ ) അടയ്‌ക്കേണ്ടതാണ്. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ടും നിര്‍ദിഷ്ട അനുബന്ധങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന സെന്ററുകളില്‍ രജിസ്‌ട്രേഷന്‍ ഫീസിന്റെ ഡിഡിയും അനുബന്ധങ്ങളും സഹിതം നേരിട്ടോ ഓണ്‍ലൈന്‍ വഴിയോ അപേക്ഷ ഡിസംബര്‍ 31 നു വൈകീട്ട് നാല് മണിക്കു മുമ്പായി സമര്‍പ്പിക്കണം.


എല്‍.എല്‍.എം: അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കേരളത്തിലെ ഗവണ്‍മെന്റ് ലോ കോളേജുകളിലെ മുഴുവന്‍ സീറ്റുകളിലേയ്ക്കും സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെ സര്‍ക്കാര്‍ സീറ്റുകളിലേക്കും 2024-25 ലെ എല്‍.എല്‍.എം കോഴ്സിലേക്ക് പ്രവേശനത്തിനുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.in വെബ്സെറ്റില്‍ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാര്‍ഥികളും അവരുടെ അലോട്ട്മെന്റ് മെമ്മോയും പ്രോസ്പെക്ടസ് ഖണ്ഡിക 19 ല്‍ പറയുന്ന അസ്സല്‍ രേഖകളും സഹിതം ഡിസംബര്‍ 21ന് വൈകിട്ട് 4 മണിവരെ വരെ ബന്ധപ്പെട്ട കോളേജില്‍ നേരിട്ട് ഹാജരായി അഡ്മിഷന്‍ നേടണം. ഫോണ്‍: 0471 2525300.

.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!