പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിൽ ‘സ്നേഹ സ്പർശം’ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

പേരാമ്പ്ര: കേരളസിവിൽ ഡിഫൻസ് ഹോം ഗാർഡ് റെയ്സിങ് ഡേയോടനുബന്ധിച്ച് പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിൽ ‘സ്നേഹ സ്പർശം’ എന്ന പേരിൽ രക്തദാനക്യാമ്പ് നടത്തി. കോട്ടപ്പറമ്പ് ഗവൺമെന്റ് ആശുപത്രി ബ്ലഡ്ബാങ്കിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സ്റ്റേഷൻ ഓഫീസർ സി.പി. ഗിരീശന്റെ അധ്യക്ഷതയിൽ ജില്ലാ ഫയർഓഫീസർ കെ.എം അഷറഫലി ഉദ്ഘാടനം നിർവഹിച്ചു. മെഡിക്കൽ ഓഫീസർ സി.കെ. വിനോദ് മുഖ്യാതിഥിയായി.
കോട്ടപ്പറമ്പ് ആശുപത്രി മെഡിക്കൽ ഓഫീസർ നസിയ. കെ. സലിം, കെ എഫ് എസ് എ പ്രസിഡണ്ട് ഷജിൽ കുമാർ, കെ എഫ് എസ് ഡി എം എ പ്രസിഡണ്ട് കെ. കെ ഗിരീഷ് കുമാർ, സിവിൽ ഡിഫൻസ് കോ ഓർഡിനേറ്റർ റഫീഖ് കാവിൽ, ഹോം ഗാർഡ് കെ. എം. രാജീവൻ, സിവിൽ ഡിഫൻസ് വാർഡൻ സൗദ, മുകുന്ദൻ വൈദ്യർ, ആപ്താ മിത്ര വളണ്ടിയർ എം ഷിജു, എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. അറുപതോളം വളണ്ടിയർമാരും നിലയത്തിലെ ജീവനക്കാരും രക്തം ദാനം ചെയ്തു.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.സി.പ്രേമൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ടി. വിജീഷ് നന്ദി പ്രകാശിപ്പിച്ചു





.

