കൊല്ലം നെല്യാടി മേപ്പയൂർ റോഡിൽ ഗതാഗതം തടസ്സപ്പെടും
ഗതാഗതം തടസ്സപ്പെടും
കോഴിക്കോട് ജില്ലയിലെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട കൊല്ലം നെല്യാടി മേപ്പയൂർ റോഡിൽ, റോഡ് പ്രവൃത്തി നടക്കുന്നതിനാൽ ഡിസംബര്‍ 19 മുതൽ ടാറിംഗ് പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം പൂർണ്ണമായി തടസപ്പെടുന്നതാണ്.
കൊല്ലം ഭാഗത്തു നിന്ന് മേപ്പയൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ നരക്കോട് ജംഗ്ഷനിൽ നിന്നും ഇരിങ്ങത്ത് വഴി മേപ്പയൂരിലേക്കും തിരിച്ചും പോകേണ്ടതാണ് എന്ന് കേരള റോഡ് ഫണ്ട് ബോർഡ് – പ്രോജക്ട് മാനേജ്‌മെൻറ് യൂണിറ്റ്, കോഴിക്കോട്/വയനാട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.