കൊയിലാണ്ടി ഫെസ്റ്റിന് ഡിസംബർ 20 ന് തുടക്കമാവും

കൊയിലാണ്ടി ഫെസ്റ്റ് ഡിസംബർ 20 ന് തുടങ്ങും

കൊയിലാണ്ടി മൾട്ടി പർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി – കോംപ്കോസ് ആഭിമുഖ്യത്തിൽ നടത്തുന്ന കൊയിലാണ്ടി ഫെസ്റ്റിന് ഡിസംബർ 20 ന് തുടക്കമാവും. കൊയിലാണ്ടി റെയിൽവേ മേൽ പാലത്തിന് കിഴക്ക് വശം മുത്താമ്പി റോഡിൽ പഴയ ടോൾ ബൂത്തിന് സമീപമാണ് ഫെസ്റ്റ് ഒരുങ്ങുന്നത്. ഫെസ്റ്റിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി കോംപ്കോസ് ഭാരവാഹികൾ അറിയിച്ചു.

ഗുണാകേവാണ് ഫെസ്റ്റിന്റെ പ്രധാന സവിശേഷത. കൊടൈക്കനാലിലെ ഗുണാ കേവിന്റെ മാതൃകയിൽ ഒരുക്കുന്ന ഇത്തരമൊരു പ്രദർശനം വടക്കേ മലബാറിന്റെ ചരിത്രത്തിൽ ആദ്യമായാണ്. വിദേശ രാജ്യങ്ങളിൽ മാത്രം കണ്ടുവരുന്ന പക്ഷികളെ തുറന്നു വിട്ടുകൊണ്ടുള്ള പക്ഷികളുടെ അത്ഭുത ലോകമാണ് മറ്റൊരു പ്രത്യേകത.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന നിരവധി അമ്യൂസ്മെന്റ് ഉപകരണങ്ങൾ, ഫുഡ് കോർട്ട്, വ്യാപാര സ്റ്റാളുകൾ, ഫാമിലി ഗെയിം, കാർഷിക നഴ്സറി എന്നിവയ്ക്ക് പുറമെ സ്റ്റേജ് പരിപാടികളും ഫെസ്റ്റിന്റെ ഭാഗമായിസംഘടിപ്പിക്കുന്നുണ്ട്. വൈകീട്ട് മൂന്ന് മുതൽ രാത്രി 9.30 വരെ നടക്കുന്ന പ്രദർശനം ജനുവരി അഞ്ച് വരെ തുടരും.

വിശാലമായ വാഹന പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഫെസ്റ്റ് ഡിസം 20ന് വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് കാനത്തിൽ ജമീല MLA ഉദ്ഘാടനം ചെയ്യും
നഗരസഭ ചെയർപേഴ്സൺ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ പഞ്ചായത്ത് പ്രസിഡണ്ടുമാർ, സഹകരണ ബാങ്ക് പ്രസിഡണ്ടുമാർ, വ്യാപാരി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കും
ഫെസ്റ്റ് ഉദ്ഘാടനത്തോടനുബന്ധിച്ച് നഗരത്തിൽ ഘോഷയാത്രയും നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

പത്രസമ്മേളനത്തിൽ അഡ്വ. കെ. സത്യൻ, പി. ബാബുരാജ് സി. കെ. മനോജ്, എം. ബാലകൃഷ്ണൻ, അഡ്വ. പി. പ്രശാന്ത്, ബിന്ദു സോമൻ, അനിൽ പറമ്പത്ത്, ഷാഫി അമീർജാൻ, അനുഷ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!