അജ്ഞാത നവജാത ശിശുവിന്റെ മൃതദേഹം സംസ്കരിച്ചു, പോലീസ് അന്വേഷണം ഊർജിതമാക്കി
കൊയിലാണ്ടി: നെല്ല്യാടി പുഴയിൽ കഴിഞ്ഞ ചൊവ്വാഴ്ച ലഭിച്ച അജ്ഞാത ശിശുവിന്റെ മൃതദേഹം കൊയിലാണ്ടി മുനിസിപ്പാലിറ്റി അധികൃതരും കൊയിലാണ്ടി പോലീസും ചേർന്ന് കോഴിക്കോട് കോർപ്പറേഷൻ ശ്മശാനത്തിൽ സംസ്കരണം നടത്തി.
കൊയിലാണ്ടി പോലീസ് കേസിന്റെ അന്വേഷണത്തിൽ ഇതുവരെ മുന്നൂറോളം സി സി ടി വി കൾ പരിശോധിക്കുകയും കോഴിക്കോട് ജില്ലയിലെ വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ചു പ്രസവശേഷം ചികിത്സ തേടിയ സ്ത്രീകളെ സംബന്ധിച്ചും കൂടാതെ ആശാവർക്കർമാർ അംഗൻവാടി ജീവനക്കാർ ഐസിഡിഎസ് സൂപ്പർവൈസർമാർ സിഡിപി ഒ എന്നിവരോട് വിവരങ്ങൾ ശേഖരിച്ചും അന്വേഷണം പുരോഗമിച്ചു വരികയാണ്.
നവജാത ശിശുവിന്റെ ശരീരത്തിൽ നിന്ന് ലഭിച്ച ചുവന്ന നിറത്തിലുള്ള മിഡി കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു കുട്ടിയെ നെല്ല്യാടി പുഴയിൽ കണ്ടെത്തിയ സമയം കുട്ടിയുടെ ശരീരത്തിൽ ചുവന്ന നിറത്തിലുള്ള മിഡി ആണ് പൊതിഞ്ഞിരുന്നത് ഇത് ഏകദേശം 15 നും 22 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾ ഉപയോഗിക്കുന്ന മിഡിയാണ് .ഈ മിഡി സംബന്ധിച്ചു എന്തെങ്കിലും വിവരം ലഭിക്കുന്ന പൊതുജനങ്ങൾ ആ വിവരം പോലീസിനെ അറിയിക്കാനും താല്പര്യപ്പെടുന്നു.
റൂറൽ എസ്. പി. നിധിൻ രാജിന്റെ നിർദേശ പ്രകാരം വടകര ഡിവൈഎസ്പി ഹരിപ്രസാദ്, കൊയിലാണ്ടി സി ഐ ശ്രീലാൽ ചന്ദ്രശേഖരൻ, എസ് ഐ കെ. എസ്. ജിതേഷിന്റെയും നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീക്കരിച്ചു. ആറ്സംഘങ്ങളായി തിരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
ചൈൽഡ് ഡവലപ്മെന്റ് പ്രോട്ടഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേരള പോലീസ് ഇന്റെലിജൻസ് വിഭാഗവും അന്വേഷണത്തിലാണ്. കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ 0496 2620 236/ 9497987193/ 9497980 798 അറിയിക്കണമെന്ന് പോലീസ് അറിയിച്ചു. തരുന്ന വിവരം തികച്ചും രഹസ്യമായിക്കുമെന്ന് പോലീസ് പറഞ്ഞു.