നിയാര്‍ക്ക് സമ്മര്‍ ക്യാമ്പ് കാനത്തില്‍ ജമീല എംഎല്‍എ ഉദ്ഘാടനം ചെയ്തു
നിയാര്‍ക്കിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും അമ്മമാര്‍ക്കുമായി വ്യത്യസ്ത പരിപാടികളോടെ ഒരുമാസം നീണ്ടുനില്‍ക്കുന്ന സമ്മര്‍ ക്യാമ്പ് എം എല്‍ എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു.
വീടുകളില്‍ കുട്ടികളെ ഏത് തരത്തില്‍ പരിശീലിപ്പിക്കണം, അപ്രതീക്ഷിതമായി സംഭവിക്കുന്ന പെരുമാറ്റ പ്രശ്‌നങ്ങള്‍ ഏതുതരത്തില്‍ മറികടക്കണം എന്ന് ഓരോ രക്ഷകര്‍ത്താവും മനസിലാക്കുന്നതോടൊപ്പം കുട്ടികളിലെ പ്രശ്‌നങ്ങള്‍ സൂക്ഷ്മതലത്തില്‍ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടുകൊണ്ട് പരിശീലന പദ്ധതികള്‍ ആവിഷ്‌കരിക്കുക എന്ന ലക്ഷ്യത്തോടെ മെയ് 2 മുതല്‍ 22 വരെ ‘ വേനല്‍ മുകുളങ്ങള്‍ ‘ എന്ന പേരില്‍ നിയര്‍ക്ക് സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
നെസ്റ്റ് സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്തിയായ ഫായിസയുടെ ഈശ്വരപ്രാര്‍ത്ഥനയോടെ പരിപാടി ആരംഭിച്ചു. നീയാര്‍ക്ക് അഡ്മിന്‍ മാനേജര്‍ രശ്മി ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. നെസ്റ്റ് ചെയര്‍മാന്‍ അബ്ദുല്ല കരുവഞ്ചേരി അധ്യക്ഷതവഹിച്ചു.
റമദാന്‍ മാസത്തില്‍ കുവൈത്ത് ബഹ്‌റൈന്‍ തുടങ്ങിയ ചാപ്റ്ററുകള്‍ നീയാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങളെക്കായി സമാഹരിച്ച തുക, ബഹറിന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ ടി സലിം, കുവൈത്ത് കമ്മിറ്റിയുടെ രക്ഷാധികാരി അഷ്‌റഫ് അല്‍ അമല്‍ എന്നിവരുടെ നേതൃത്വത്തില്‍ എംഎല്‍എക്ക് കൈമാറി.
പരിപാടിക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് നെസ്റ്റ് ജനറല്‍ സെക്രട്ടറി ടി. കെ. യൂനുസ്, ട്രഷറര്‍ ബഷീര്‍ ടി പി, വൈസ് ചെയര്‍മാന്‍ കൃഷ്ണന്‍, ഗ്ലോബല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാലിക്ക്, ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ സാലിഹ് ബാത്ത, കെ ടി സലീം, അഷ്‌റഫ് അമല്‍, പി. ടി. എ. പ്രതിനിധി മുഹസിന എന്നിവര്‍ സംസാരിച്ചു.
ബഹറിന്‍ ചാപ്റ്ററിനെ പ്രതിനിധീകരിച് ജബ്ബാര്‍, കുവൈത്ത് ചാപ്റ്ററിനെ പ്രതിനിധീകരിച്ച് ഹനീഫ, ബഷീര്‍ എ എം പി, അബ്ദുല്‍ മജീദ് എം എ, സവാദ്, ബഷീര്‍ അമേത്ത് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. നീയാര്‍ക്ക് സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപാള്‍ നിമ്യ വി പി ചടങ്ങിന് നന്ദി പറഞ്ഞു.