സൗജന്യ അഭിമുഖ പരിശീലനം
സൗജന്യ അഭിമുഖ പരിശീലനം
യു.പി.എസ്.സി 2024-ല്‍ നടത്തിയ സിവില്‍ സര്‍വീസ് മെയിന്‍സ് പരീക്ഷ പാസായി അഭിമുഖത്തിന് യോഗ്യത നേടിയ കേരളത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയുടെ അടോപ്ഷന് സ്കീം’ പ്രകാരം പ്രഗത്ഭരായ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സൗജന്യ അഭിമുഖ പരിശീലനം, അഭിമുഖത്തിന് പങ്കെടുക്കാന്‍ ന്യുഡല്‍ഹി കേരള ഹൗസില്‍ സൗജന്യ താമസ – ഭക്ഷണ സൗകര്യം, അഭിമുഖത്തിനായി ന്യൂഡല്‍ഹിയിലേക്കും തിരിച്ചുമുള്ള സൗജന്യ എയര്‍ / ട്രെയിന്‍ ടിക്കറ്റ് എന്നിവ നല്‍കും. അഭിമുഖ പരിശീലനത്തിനായി https://kscsa.org എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ന്യൂഡല്‍ഹി കേരള ഹൗസില്‍ താമസത്തിനായി നിശ്ചിത ഫോമില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8281098863, 8281098862.
പി.ജി. ആയുര്‍വേദ കോഴ്സ് സ്ട്രേ വേക്കന്‍സി അലോട്ട്മെന്റ്: ഓണ്‍ലൈന്‍ ഓപ്ഷന് രജിസ്റ്റര്‍ ചെയ്യാം
2024- ലെ പി.ജി. ആയുര്‍വേദ കോഴ്സിലേക്കുള്ള മൂന്നാംഘട്ട സ്ട്രേ വേക്കന്‍സി അലോട്ട്മെന്റിനായി ഓണ്‍ലൈനായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. 2024 ലെ പി. ജി. ആയുര്‍വേദഡിഗ്രി/ഡിപ്ലോമ കോഴ്സിലേക്ക് പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ ഡിസംബര്‍ 17ന് ഉച്ചക്ക് ഒരു മണിക്ക് മുന്‍പായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ ഓപ്ഷന് സമര്‍പ്പിക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് www.cee.kerala.gov.in സന്ദര്‍ശിക്കുക.
ഡിപ്ലോമ കോഴ്സുകള്‍
സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനില്‍ ആരംഭിക്കുന്ന ഗവണ്മെന്റ് അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ വേഡ് പ്രോസ്സസിംഗ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡെസ്ക് ടോപ്പ് പബ്ലിഷിംഗ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്’ എന്നീ കോഴ്സുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ഡിപ്ലോമ പ്രോഗ്രാമിന് ആറുമാസവും സര്‍ട്ടിഫിക്കറ്റ് കോഴ്സിന് മൂന്നു മാസവുമാണ് കാലാവധി. കോണ്ടാക്ട് ക്ലാസ്സുകളും പ്രോജക്ട് വര്‍ക്കും പഠനപരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. 18 വയസ്സിനു മേല്‍ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷന്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ കഴിയും. വിശദവിവര ങ്ങള് www.srccc.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 31നാണ്. മലപ്പുറം ജില്ലയിലെ പഠനകേന്ദ്രങ്ങള്‍:
1. നാഷണല്‍ സര്‍വ്വീസ് സൊസൈറ്റി, പെരിന്തല്‍മണ്ണ, മലപ്പുറം ഫോണ്‍ നം. 9847610871
2. ട്രൂ വേ ഫൗണ്ടേഷന്, പൂക്കാട്ടിരി, മലപ്പുറം ഫോണ്‍ നം. 8086779189, 9037796744
3. സിപ്രോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് സ്റ്റഡീസ്, വെങ്ങാട്, മലപ്പുറം ഫോണ്‍ നം. 9072126655,9562726655
സര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്സ്
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്സ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. ആറു മാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമിന് പത്താം ക്ലാസ്സ് ആണ് വിദ്യാഭ്യാസ യോഗ്യത. കളരിപ്പയറ്റ്, കുംഫു എന്നിവ പഠന വിഷയങ്ങളാണ്. തിയറി പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ അംഗീകൃത പഠനകേന്ദ്രത്തിന്റെ സഹായത്തോടെയാണ് നടത്തപ്പെടുന്നത്. 15 വയസ്സിനു മേല്‍ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായ പരിധി ഇല്ല. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപ്പറയുന്ന സ്റ്റഡി സെന്ററുമായി ബന്ധപ്പെടുക:
ഇന്ത്യന്‍ അക്യുപങ്ചര്‍ ആന്‍ഡ് ഹോളിസ്റ്റിക് അക്കാദമി, കോട്ടക്കല്‍, മലപ്പുറം ഫോണ്‍: 9207488881, 9947900197
ബേസിക് പ്രോഗ്രാം ഇന്‍ ഇന്ഫക്ഷന് പ്രിവന്‍ഷന്‍ & കണ്ട്രോള്
സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, കേരളയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരി സെഷനില്‍ ആരംഭിക്കുന്ന ഒരുമാസം ദൈര്‍ഘ്യമുള്ള ബേസിക് പ്രോഗ്രാം ഇന്‍ ഇന്ഫക്ഷന് പ്രിവന്‍ഷന്‍ &കണ്ട്രോള് ഓണ്‍ലൈന്‍ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍, നഴ്സിംഗ്, പാരാമെ ഡിക്കല്‍ അനുബന്ധമേഖലകളിലുള്ള ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമയുള്ളവര്‍ക്ക് https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷന്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ www.srccc.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 31.
ബിരുദധാരികള്‍ക്ക് സൈന്യത്തില്‍ ചേരാന്‍ അവസരം; 457 ഒഴിവുകള്‍, അവസാന തീയതി ഡിസംബര്‍ 31ബിരുദധാരികള്‍ക്ക് സൈന്യത്തില്‍ ചേരാന്‍ മികച്ച അവസരം. യൂണിയന് പബ്ലിക് സര്‍വീസ് കമ്മീഷന് (യുപിഎസ്സി) 2025ലെ കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് (സിഡിഎസ്) പരീക്ഷയുമായി ബന്ധപ്പെട്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ഡിസംബര്‍ 31 വൈകിട്ട് ആറു മണി വരെ അപേക്ഷിക്കാം. ഓണ്‍ലൈനായി ഫീസ് അടയ്ക്കാനുള്ള സമയപരിധിയും അന്ന് അവസാനിക്കും. 200 രൂപയാണ് അപേക്ഷ ഫീസ്. വനിതകള്‍, എസ്സി, എസ്ടി ഉദ്യോഗാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ഫീസില്ല.
.