കുറുവങ്ങാട് ശ്രീ പുതിയകാവില്‍ ക്ഷേത്രത്തിലെ അഞ്ചാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി
![]()
കൊയിലാണ്ടി: കുറുവങ്ങാട് ശ്രീ പുതിയകാവില്‍ ക്ഷേത്രത്തിലെ അഞ്ചാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി, ക്ഷേത്രം തന്ത്രി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ബ്രഹ്‌മശ്രീ പഴേടം വാസുദേവന്‍ നമ്പൂതിരിപ്പാടാണ് യജ്ഞാചാര്യന്‍. ഉദ്ഘാടന സദസ്സില്‍ ക്ഷേത്രം പ്രസിഡണ്ട് സി പി ബിജുവിന്റെ അദ്ധ്യക്ഷതയില്‍ ക്ഷേത്രം സെക്രട്ടറി പി ടി ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
ക്ഷേത്രംഊരാളന്‍ മോഹനന്‍ നമ്പൂതിരി, സപ്താഹ കമ്മിറ്റി രക്ഷാധികാരി പത്മനാഭന്‍ ശ്രീഹരി, വാര്‍ഡ് കൗണ്‍സിലര്‍ കേളോത്ത് വത്സരാജ്, സപ്താഹ കമ്മിറ്റി ചെയര്‍മാന്‍ പീടിക കണ്ടി നിഷ, കണ്‍വീനര്‍ ശിവാനന്ദന്‍ മണമല്‍, മുതലായവര്‍ സംസാരിച്ചു.
സമീപഭാവിയില്‍ നടക്കുന്ന നവീകരണ കലശത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു. കൂടാതെ സവീഷ് സവേര ക്ഷേത്രത്തിലേയ്ക്ക് മ്യൂറല്‍ പെയ്ന്റിങ്ങ് ക്ഷേത്രത്തിലേയ്ക്ക് സമര്‍പ്പിച്ചു. യജ്ഞാചാര്യന്റെ മാഹാത്മ്യ പ്രഭാഷണത്തിനു ശേഷം ശ്രീ പുതിയ കാവില്‍ മാനസ മുരളി ഭജന സമിതിയുടെ ദേവഗീതങ്ങള്‍ അരങ്ങേറി. ക്ഷേത്ര കമ്മിറ്റി ഖജാന്‍ജി, സുമേഷ് പുതിയ കാവില്‍ നന്ദി പറഞ്ഞു.
![]()




![]()

