ചനിയേരി സ്കൂൾ വാർഷികാഘോഷം, രക്ഷിതാക്കൾക്ക് ശിൽപ ശാല നടത്തി

കൊയിലാണ്ടി: കുറുവങ്ങാട് ചനിയേരി മാപ്പിള എൽപി സ്കൂൾ 100 ാം വാർഷികാഘോഷത്തിന്റെ ഭാഗമായി രക്ഷിതാക്കൾക്ക് ശില്പശാല നടത്തി.
വാർഡ് കൗൺസിലറും പ്രോഗ്രാം കമ്മിറ്റി ചെയർപേഴ്‌സനുമായ സി. പ്രഭടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി. വി. മുസ്തഫ അധ്യക്ഷത വഹിച്ചു.
പി ടി എ പ്രസിഡണ്ട് എം. സി. ഷബീർ, അജയൻ മക്കാട്ട്, ഹെഡ്മിസ്ട്രെസ് ഹസീബ ടീച്ചർ, അമൃത ടീച്ചർ എന്നിവർ സംസാരിച്ചു. പിങ്ക് പോലീസ് എ. എസ്. ഐ ജമീല റഷീദ് ക്ലാസ്സിന് നേതൃത്വം നൽകി. എം. സി. സുനീറ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. മുർഷിദ നന്ദിയും പറഞ്ഞു.








