പന്തലായനി ബ്ലോക്ക് പരിധിയിലെ ആർ.പി മാർക്ക് അനുമോദനം

കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ വകുപ്പും ബി.ആർ.സി പന്തലായനിയും ചേർന്ന് പന്തലായനി ബ്ലോക്ക് പരിധിയിലെ റിസോഴ്സ് പേഴ്സൺ ആയ അധ്യാപകരെ അനുമോദിച്ചു. 80 പരം അധ്യാപകർ പങ്കെടുത്തു. അനുമോദനം എസ് എ ആര്‍ ബി ടി എം കോളേജ് പ്രിൻസിപ്പൽ സി.വി. ഷാജി ഉദ്ഘാടനം ചെ യ്തു.
ബി.പി സി വികാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ദീപ്തി. ഇ.പി മുഖ്യാതിഥിയായി. നഗരസഭ ക്ഷേമകാര്യ ചെയർമാൻ ഷിജു ഭിന്നശേഷിക്കാർക്കായുള്ള സർഗ്ഗജാലകം പരിപാടിയുടെ പരിശീലകൻ ബിജു വിന് ഉപഹാരം നൽകി. ജോർജ് കെ.ടി , ജാബിർ, സനിൽ, അബിത തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.




.

