തൃക്കാർത്തിക സംഗീത പുരസ്കാരം കൈതപ്രത്തിന് സമർപ്പിച്ചു

കൊയിലാണ്ടി: കാർത്തിക വിളക്ക് സംഗീതോത്സവത്തിനോടനുബന്ധിച്ച് കൊല്ലം പിഷാരികാവ് ദേവസ്വം ഏർപ്പെടുത്തിയ തൃക്കാർത്തിക സംഗീത പുരസ്കാരം പ്രശസ്ത ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് സമർപ്പിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ, ദേവസ്വം അസി.കമ്മീഷണർ കെ.കെ. പ്രമോദ് കുമാർ എന്നിവർ ചേർന്ന് പുരസ്കാരം സമർപ്പിച്ചു.

ഗായകൻ അജയ് ഗോപാൽ മുഖ്യാതിഥിയായിരുന്നു. മാനേജർ വി.പി.ഭാസ്കരൻ, കെ.ടി. സദാനന്ദൻ, ട്രസ്റ്റി അംഗങ്ങളായ പുനത്തിൽ നാരായണൻ കുട്ടി നായർ, മുണ്ടക്കൽ ഉണ്ണികൃഷ്ണൻ നായർ, കീഴയിൽ ബാലൻ, എം.ബാലകൃഷ്ണൻ, സി.ഉണ്ണിക്കൃഷ്ണണൻ, ടി.ശ്രീപുത്രൻ, പി.പി.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!