സെക്യൂരിറ്റി നിയമനം
സെക്യൂരിറ്റി നിയമനം
ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ കോഴിക്കോട്, താമരശ്ശേരി കോരങ്ങാട് പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ വിമുക്ത ഭടന്മാരില്‍ നിന്നും സെക്യൂരിറ്റി ഗാര്‍ഡിനെ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട രേഖകളും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി ഡിസംബര്‍ 16-ന് പകല്‍ 10.30ന് അഭിമുഖത്തില്‍ നേരിട്ടെത്തണം. വിവരങ്ങള്‍ക്ക് ഫോണ്‍: 0495-2963244, 8547005025.
ലോകായുക്ത ക്യാമ്പ് സിറ്റിംഗ് 19-ന്
കേരള ലോകായുക്ത ക്യാമ്പ് സിറ്റിംഗ് ജസ്റ്റിസ് എന്‍ അനില്‍കുമാറകിന്റെ അധ്യക്ഷതയില്‍ ഡിസംബര്‍ 19-ന് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ പകല്‍ 10.30-ന് ആരംഭിക്കും. സിറ്റിംഗില്‍ നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികള്‍ സ്വീകരിക്കും.
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ അഭിമുഖം
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണ നിയന്ത്രണത്തിലുള്ള എം.സി.എച്ച് യൂണിറ്റ് ചെറൂപ്പയിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് താല്‍കാലികാടിസ്ഥാനത്തില്‍ നിയമനത്തിനായി 23-ന് രാവിലെ 10.30ന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ കൂടികാഴ്ച നടത്തും. യോഗ്യത: ബിരുദം, ഗവ: അംഗീകൃത ഡി സി എ, ഇംഗ്ലീഷ് മലയാളം ടൈപ്പിംഗ്. യോഗ്യത, വിലാസം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍(ഫോട്ടോ കോപ്പി ഉള്‍പ്പെടെ) സഹിതം കൂടികാഴ്ചയില്‍ പങ്കെടുക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയവുമായി ബന്ധപ്പെടുക. ഫോണ്‍ 0495 2800276.
എസ്ആര്‍സിയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരി സെഷനില്‍ നടത്തുന്ന വിവിധ കോഴ്‌സുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31. വിശദവിവരങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
സര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ്: ആറുമാസ കോഴ്‌സ്. വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ്. 15 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: ഫോണ്‍: 9061624957.
ബേസിക് പ്രോഗ്രാം ഇന്‍ ഇന്‍ഫക്ഷന്‍ പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍:
മെഡിക്കല്‍, നഴ്സിംഗ്, പാരാമെഡിക്കല്‍ അനുബന്ധമേഖലകളിലുള്ള ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമയുള്ളവര്‍ക്ക് അപേക്ഷിക്കാം. https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷ ഓണ്‍ലൈനായി നല്‍കാം.
ഗവണ്‍മെന്റ് അംഗീകൃത സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ പ്രോഗ്രാം: ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ വേഡ് പ്രോസ്സസിംഗ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡെസ്‌ക് ടോപ്പ് പബ്ലിഷിംഗ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് എന്നിവയാണ് കോഴ്സുകള്‍. ഡിപ്ലോമ പ്രോഗ്രാമിന’ ആറുമാസവും, സര്‍ട്ടിഫിക്കറ്റ് കോഴ്സിന് മൂന്നു മാസവുമാണ് കാലാവധി. കോണ്ടാക്ട് ക്ലാസ്സുകളും പ്രോജക്ട് വര്‍ക്കും ഉണ്ടായിരിക്കും. 18 വയസ്സിനുമേല്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.
.