മുചുകുന്നിലും, മൂടാടി ഹില്‍ബസാറിലും കടകളുടെ ഷട്ടറുകള്‍ തകര്‍ത്ത് മോഷണം
കൊയിലാണ്ടി മുചുകുന്നിലും, മൂടാടി ഹില്‍ബസാറിലും കടകളുടെ ഷട്ടറുകള്‍ തകര്‍ത്ത് മോഷണം പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ്. മുചുകുന്ന് ഗവ. കോളേജിന് സമീപം സൂപ്പര്‍മാര്‍ക്കറ്റിലും, സമീപത്തെ ബേക്കറിയിലും മോഷണം നടന്നത്. ഷട്ടറിന്റെ പൂട്ടുപൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്.
ഫ്രഷ് മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റിലെ ഫ്രൂട്ട് സൂക്ഷിക്കുന്ന മുറിയിലാണ് മോഷ്ടാക്കള്‍ കയറിയത്. ഇതിനുള്ളിലുള്ള മുറിയിലാണ് പണവും മറ്റ് സാധന സാമഗ്രികളും സൂക്ഷിച്ചിരുന്നത്. ഫ്രൂട്ട്സ് പോലുള്ള സാധനങ്ങളാണ് നഷ്ടമായത്.
സമീപത്തെ നിഖ ബേക്കറിയില്‍ മേശയിലുണ്ടായിരുന്ന ചെറിയ തുക നഷ്ടപ്പെട്ടു. പുലര്‍ച്ചെ കടയുടെ സമീപത്തുകൂടി കല്ലുമായി പോകുകയായിരുന്ന ലോറിയിലെ ആളുകളാണ് മോഷണ സംഭവം കണ്ടത്. മോഷ്ടാക്കളെ പിന്തുടര്‍ന്ന് പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ലോറിയിലെ ജീവനക്കാര്‍ കടയുടമകളെ വിവരം അറിയിക്കുകയായിരുന്നു.
മൂടാടി ഹില്‍ബസാറിലെ പലചരക്ക് കടയിലാണ് മോഷണം. കുറുങ്ങോട്ട് രാജന്റെ കെ.എം സ്റ്റോര്‍ എന്ന പലചരക്ക് കടയിലാണ് മോഷണം നടന്നത്. കടയിലുണ്ടായിരുന്ന പണമാണ് മോഷണം പോയത്
കടയുടെ ഷട്ടര്‍ വലിച്ച് തകര്‍ത്ത നിലയിലാണുള്ളത്. രാവിലെ 7 മണിയോടെ കട തുറക്കനായി എത്തിയപ്പോഴാണ് ഷട്ടര്‍ വലിച്ച് പൊട്ടിച്ച നിലയില്‍ കണ്ടെതന്ന് കടയുടമയായ രാജന്‍ പറഞ്ഞു. മേശവലിപ്പ് തുറന്നുനോക്കിയപ്പോള്‍ അതില്‍ വച്ചിരുന്ന പണം കാണാനില്ലായിരുന്നു. മറ്റ് സാധനങ്ങളൊന്നും മോഷണം പോയിട്ടില്ലെന്നും കടയുടമ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്
.