പ്രീമെട്രിക് സ്കോളര്‍ഷിപ്പ്

പ്രീമെട്രിക് സ്കോളര്‍ഷിപ്പ്
അനാരോഗ്യകരമായ ചുറ്റുപാടുകളില്‍ പണിയെടുക്കുന്നവരുടെ ആശ്രിതര്‍ക്കുള്ള സെന്‍ട്രല്‍ പ്രീമെട്രിക് സ്കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് ഇ ഗ്രാന്‍ഡ് പോര്‍ട്ടല്‍, പി.എഫ്.എം.എസ്, നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ എന്നിവ മുഖേന അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം ഇ ഗ്രാന്‍ഡ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത അണ് എയ്ഡഡ് സ്കൂളുകളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന അനാരോഗ്യകരമായ ചുറ്റുപാടുകളില്‍ പണിയെടുക്കുന്നവരുടെ ആശ്രിതരായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
പദ്ധതി പ്രകാരം സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിന് ജാതി, മതം, വരുമാനം എന്നീ നിബന്ധനകള്‍ ബാധകമല്ല. ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 10% അധിക തുക ലഭിക്കും. അപേക്ഷകരുടെ മാതാപിതാക്കള്‍/രക്ഷിതാക്കള്‍ അനാരോഗ്യകരമായ ചുറ്റുപാടുകളില്‍ പണിയെടുക്കുന്നു എന്ന് തെളിയിക്കുന്നതിനായി ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപന സെക്രട്ടറിയുടെ/സാമൂഹ്യ ക്ഷേമ ഓഫീസറുടെ സാക്ഷ്യപത്രം, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, ഹോസ്റ്റല്‍ ഇന്മേറ്റ് സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകള്‍ സ്ഥാപന മേധാവി മുമ്പാകെ ഹാജരാക്കേണ്ടതും സ്ഥാപനത്തില്‍ നിന്ന് ഈ ഗ്രാന്‍ഡ് ലോഗിനിലെ പ്രത്യേക ഓപ്ഷന് മുഖേന അപേക്ഷ ഓണ്‍ലൈനായി ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസിലേക്ക് ഫോര്‍വേഡ് ചെയ്യേണ്ടതുമാണ്.
2025 ഫെബ്രുവരി 15 നകം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.

ഓഡിയോ പ്രൊഡക്ഷന്‍ ഡിപ്ലോമ
കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം ഓഡിയോ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. റേഡിയോ അവതരണം (റേഡിയോ ജോക്കി), പോഡ്കാസ്റ്റിംഗ്, ഡബ്ബിംഗ്, ഓഡിയോ എഡിറ്റിംഗ്, മിക്സിംഗ് ആന്റ് മാസ്റ്ററിംഗ് തുടങ്ങിയ മേഖലകളില്‍ കോഴ്സിന്റഎ ഭാഗമായി വിദഗ്ധ പരിശീലനം നല്‍കും. സുസജ്ജമായ ഓഡിയോ സ്റ്റുഡിയോകളിലാണ് പരിശീലനം. തിരുവനന്തപുരം, കൊച്ചി സെന്റററുകളില്‍ പത്ത് സീറ്റുകള്‍ വീതം ഉണ്ട്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 15,000/- ഫീസ്. www.keralamediaacademy.org വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 27. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484-2422275, 0471-2726275, 9744844522, 7907703499

ദര്‍ഘാസ് ക്ഷണിച്ചു
വനിത ശിശുവികസന വകുപ്പിന് കീഴില്‍ താനൂര്‍ മുന്‍സിപ്പാലിറ്റിയില്‍ താനൂര്‍ ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന താനൂര്‍ ഐ സി ഡ് എസ് പ്രൊജക്ട് ഓഫീസിലേക്ക് 2024-25 സാമ്പത്തിക വര്‍ഷത്തേക്ക് ഔദ്യോഗിക ആവശ്യത്തിന് ജീപ്പ്, കാര്‍ എന്നീ വാഹനങ്ങള്‍ വാടകയ്ക്ക് നല്കുവാന് താല്പര്യമുള്ള വ്യക്തികളില്‍ നിന്നും മുദ്രവച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു.
ദര്‍ഘാസ് ഫോറം സമര്‍പ്പിക്കേണ്ട അവസാന സമയം: ഡിസംബര്‍ 31 ന് ഉച്ചയ്ക്ക് ഒരുമണി. ഉച്ചയ്ക്ക് രണ്ടിന് ദര്‍ഘാസുകള്‍ തുറക്കും.

ക്വട്ടേഷന്‍ ക്ഷണിച്ചു
ഡിസംബര്‍ 27, 28, 29 തീയതികളില്‍ വയനാട് ജില്ലയിലെ മാനന്തവാടി ഗവ.് ഹയര്‍ സെക്കന്ററി സ്കൂളില്‍ വെച്ച് സംഘടിപ്പിക്കുന്ന പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴിലുളള മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളിലും, ഹോസ്റ്റലുകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ സംസ്ഥാന കലാമേളയായ ‘സര്‍ഗ്ഗോത്സവം 2024 ‘ ല്‍ പങ്കെടുക്കുന്നതിന് നിലമ്പൂര്‍ ഇന്ദിരഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്ക്കൂളിലെ 27 കുട്ടികളേയും, 3 ജീവനക്കാരെയും, കൊണ്ടുപോയി തിരിച്ചു കൊണ്ടു വരുന്നതിന് 36 സീറ്റുള്ള യാത്രാബസ്സ് അനുവദിക്കുന്നതിന് തയ്യാറുളള ബസ്സ് ഓപ്പറേറ്റര്‍മാരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഡിസംബര്‍ 18 ന് ഉച്ചയ്ക്ക് 2.30 വരെ സ്വീകരിക്കും. മൂന്ന് മണിക്ക് തുറക്കും.






