പെട്രോള്‍ പമ്പില്‍ നിന്ന് സി എന്‍ ജി നിറയ്ക്കുന്നതിനിടയില്‍ വാഹനത്തിന്റെ വാല്‍വ് തകരാര്‍ ഇന്ധനം ചോര്‍ച്ച ഫയര്‍ഫേഴ്‌സ് എത്തി പരിഹരിച്ചു
മേപ്പയ്യൂര്‍: മഞ്ഞക്കുളം പെട്രോള്‍ പമ്പില്‍ നിന്ന് സി എന്‍ ജി നിറയ്ക്കുന്നതിനിടയില്‍ കീഴ്പ്പയ്യൂര്‍ സ്വദേശി മുഹമ്മദ് സെയ്ഫുള്ളയുടെ മഹീന്ദ്ര ജീറ്റോ പ്ലസ് വാഹനത്തിന്റെ നോണ്‍ റിട്ടേണ്‍ വാള്‍വ് തകരാറിനെ തുടര്‍ന്ന് വാതകച്ചോര്‍ച്ച ഉണ്ടാവുകയും വാല്‍വ് അടയ്ക്കാന്‍ കഴിയാതായതോടെ വാഹനം പെട്രോള്‍ പമ്പില്‍ നിന്ന് മാറ്റാന്‍ കഴിയാതെ പരിഭ്രാന്തി പരത്തി.
പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തില്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് അസി. സ്റ്റേഷന്‍ ഓഫീസ്സര്‍ പി. സി. പ്രേമന്റെ നേതൃത്ത്വത്തില്‍ ഫയര്‍ & റെസ്‌ക്യൂ ഓഫീസ്സര്‍മാരായ പി. ആര്‍. സോജു, ടി. വിജീഷ്, എം. ജി. അശ്വിന്‍ ഗോവിന്ദ്, വി. വിനീത്, ഹോംഗാര്‍ഡ് എ. സി. അജീഷ് എന്നിവര്‍ സ്ഥലത്തെത്തി വാഹനത്തിന്നടിയിലേക്ക് കയറി രണ്ട് സിലിണ്ടറുകളുടേയും വാല്‍വുകള്‍ അടച്ച് ഗ്യാസ് ലീക്ക് പരിഹരിച്ചു. ഇന്നലെ രാത്രിയേടെയാണ് സംഭവം.