ഹരിതഭൂമി പദ്ധതിക്ക് തുടക്കം

നടുവത്തൂര്‍: ശ്രീ വാസുദേവാശ്രമം ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂള്‍ എന്‍എസ്എസ് യൂണിറ്റും കീഴരിയൂര്‍ കൃഷിഭവനും സംയുക്തമായി 100 ല്‍ അധികം പച്ചക്കറി തൈകള്‍ ഹരിതഭൂമി പദ്ധതിയുടെ ഭാഗമായി സ്കൂള്‍ ക്യാമ്പസില്‍ നട്ടുകൊണ്ട് പദ്ധതിക്ക് തുടക്കമായി.
കൃഷി ഓഫീസര്‍ അശ്വതി ഹര്ഷന്, അസിസ്റ്റന്റ് ഷാജി വി എ, വിസ്മയ, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സോളമന് ബേബി, അധ്യാപകനായ രാജേഷ് കെ എം, എന്‍എസ്എസ് ലീഡേഴ്സ് ചേതസ്, ദേവനന്ദ എന്നിവര്‍ പദ്ധതിക്ക് നേതൃത്വം നല്കി.




.

